‘അകം പുറം’ യൂട്യൂബില്‍

തിരുവനന്തപുരം: നിരവധി ദേശിയ അന്തര്‍ ദേശിയ ശ്രദ്ധ പിടിച്ചു പറ്റിയ ‘ അകം പുറം ‘ യൂട്യൂബിലെത്തി . പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന്  പ്രതിയെ കൊണ്ട് രണ്ടു പോലീസുകാര്‍ നടത്തുന്ന യാത്രയും  മാനസിക സംഘര്‍ഷങ്ങളുമാണ് 14 മിനിറ്റു ദൈര്‍ഖ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം . ഏഴ് മണിക്കൂറുകള്‍ കൊണ്ട് ഷൂട്ട് പൂര്‍ത്തിയാക്കി എന്നത് വളരെ ശ്രദ്ധേയമായ ഒന്നാണ് .വ്യത്യസ്തവും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം  ഒരു യാത്രയിലൂടെ വളരെ നല്ല രീതിയില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞുവെന്നതു അഭിനന്ദനീയമാണ് .

തിരുവനന്തപുരത്തു ബാങ്ക് ഉദ്യോഗസ്ഥനായ  അഭിലാഷ് പുരുഷോത്തമനാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ കഥയും സംവിധാനവും ചെയ്തിരിക്കുന്നത് . ചലച്ചിത്ര താരങ്ങളായ ശരത് ദാസ് , പ്രേം ലാല്‍ , അരുണ്‍ പുനലൂര്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് . ഒരു  വര്ഷം മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ഹ്രസ്വ ചിത്രം മൂന്ന് വിദേശ ചലച്ചിത്ര മേളകള്‍ അടക്കം ഒമ്പത് ചലച്ചിത്ര മേളകളില്‍ ഇത് വരെ പങ്കെടുക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട് . അഞ്ച്  കഥാപാത്രങ്ങള്‍

മാത്രം ഉള്ള ഈ ഹ്രസ്വ ചിത്രത്തില്‍ മൂന്ന് പേര്‍ പുതു മുഖങ്ങളാണ് . ഫോട്ടോഗ്രഫറായ അരുണ്‍ പുനലൂര്‍ പ്രതിയുടെ വേഷത്തില്‍  വേഷത്തില്‍ അഭിനയ അരങ്ങേറ്റം കുറിച്ചു . സാങ്കേതികത  മികവുറ്റു നില്‍ക്കുന്ന

ഈ ഹൃസ്വ ചിത്രത്തില്‍  ലിജു അമ്പലം കുന്നിന്റെ ഛായാഗ്രഹണം  വളരെ ശ്രദ്ധേയമാണ് . പശ്ചാത്തല സംഗീതം മിഥുന്‍ മുരളി , എഡിറ്റിംഗ് സുജേഷ് , എഫക്ട് വിപിന്‍ ശ്രീ , സ്റ്റില്‍സ് ബാലു പ്രേം , പരസ്യ കല പവി ശങ്കര്‍ .മാധ്യമ പ്രവര്‍ത്തകനായ രതീഷ്  അനിരുദ്ധനാണ് ചിത്രത്തിന്റെ നിര്‍മാണ മേല്‍നോട്ടം വഹിച്ചത് . ചിത്രം കാണുവാന്‍ ലിങ്ക് ::