ദുല്‍ഖറിന്റെ സിഐഎയില്‍ അതിഥി താരങ്ങളായി മമ്മൂട്ടിയും മോഹന്‍ലാലും

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിഐഎയില്‍ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. വിക്കീപിഡിയ ആണ് ഇതു സംബന്ധിച്ച വിവരം നല്‍കിയത്. മമ്മൂട്ടിയും മോഹന്‍ലാലും ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നെന്നാണ് സൂചന.

എന്നാല്‍ ആര്‍ക്കും തിരുത്താവുന്ന വിക്കീപീഡിയയുടെ പേജിലെ വിവരങ്ങള്‍ എത്രത്തോളം വിശ്വസനീയമാണെന്നതും സംശയമാണെന്ന്്. സമാനമായ രീതിയില്‍ എസ്രയുടെ കാസ്റ്റിങ് ലിസ്റ്റിലും മോഹന്‍ലാലിന്റെ പേര് ചേര്‍ത്തിരുന്നു. സിഐഎയില്‍ മമ്മൂക്കയും മോഹന്‍ലാലും ഉണ്ടെന്ന വാര്‍ത്തയോട് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.

കാര്‍ത്തിക മോഹന്‍ ആണ് ചിത്രത്തിലെ നായിക. അന്‍വര്‍ റഷീദാണ് നിര്‍മ്മാണം. ഗോപി സുന്ദറിന്റെ ഈണത്തിലിറങ്ങിയ ഗാനങ്ങള്‍ ഇതിനകം ശ്രദ്ധയമായി കഴിഞ്ഞു.