ഇദ്ദേഹമാണ് വൈസ് പ്രിന്‍സിപ്പല്‍ മൈക്കിള്‍ ഇടിക്കുള (വീഡിയോ കാണാം)

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ‘വെളിപാടിന്റെ പുസ്തകം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. ഇടത്തരം താടിയും അദ്ധ്യാപകന്റെ കണ്ണടയും ധരിച്ച ചിത്രമാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടന്നു വരികയാണ്.

[fbvideo link=”https://www.facebook.com/thewifireporter/videos/828450970656225/” width=”500″ height=”400″ onlyvideo=”1″]

മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങി. അനൂപ് മേനോന്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. നീന എന്ന സിനിമയ്ക്ക് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അങ്കമാലി ഡയറീസ് എന്ന സിനിമയില്‍ ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്നാ രാജനാണ് നായിക. അലന്‍സിയര്‍, പ്രിയങ്ക തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

ലാല്‍ ജോസിന്റെ തന്നെ ചാന്തുപൊട്ട്, സ്പാനിഷ് മസാല തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ ബെന്നി പി.നായരമ്പലം ആണ് ഈ സിനിമയ്ക്കും തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബയ് എന്ന സിനിമയ്ക്കും ബെന്നി ആയിരുന്നു കഥയൊരുക്കിയത്. 40 ദിവസത്തെ ഷൂട്ടാണ് സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടക്കുക.
നേരത്തെ കസിന്‍സ് എന്ന് പേരിട്ട ഒരു ചിത്രം മോഹന്‍ലാലിനെയും പ്രിഥ്വിരാജിനെയും നായകന്മാരാക്കി ലാല്‍ ജോസ് പദ്ധതിയിട്ടിരുന്നെങ്കിലും പല കാരണങ്ങളാല്‍ അത് നടക്കാതെപോയി. ശിക്കാര്‍ എന്ന ചിത്രവും ലാല്‍ ജോസ് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. അതിനാല്‍ത്തന്നെ ഈ ഒത്തുചേരല്‍ ഇരുവരുടേയും ആരാധകര്‍ ഉത്സവമാക്കുമെന്നുറപ്പ്.