സിനിമാ സമരത്തിന് ശേഷം തിയറ്ററുകള്‍ തളിര്‍ത്തു തുടങ്ങി

കൊച്ചി: തിയറ്റര്‍ സമരത്തിനുശേഷം മലയാള സിനിമയില്‍ വീണ്ടും കലക്ഷന്‍ പൂക്കാലം. സമരത്തിന് മുന്‍പ് പുലിമുരുകനാണ് കലക്ഷന്‍ റെക്കോഡില്‍ മൂന്നേറ്റം കുറിച്ചതെങ്കില്‍ തിരിക വരുമ്പോഴും മുന്നേറ്റം മോഹന്‍ ലാല്‍ ചിത്രത്തിനു തന്നെ. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം ഇന്നലെവരയുള്ള കണക്കുകള്‍ അനുസരിച്ച് 40 കോടി രൂപയാണ് നേടിയിരിക്കുന്നത്. വിദേശ കലക്ഷന്‍ കണക്കുള്‍ പൂര്‍ണമായി എത്തുമ്പോള്‍ ഈ മോഹന്‍ലാല്‍ ചിത്രവും 50 കോടി ക്ലബിലെത്തുമെന്നാണ് സിനിമാ മേഖലകണക്കാക്കുന്നത്.

ജനുവരി 20 നു റിലീസ് ചെയ്ത മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആദ്യ ദിനം രണ്ടര കോടിയിലേറെ കലക്ഷന്‍ നേടിയിരുന്നു. ആദ്യ ആഴ്ച്ച പിന്നിട്ടപ്പോള്‍ ചിത്രം 16 കോടിക്കും മുകളില്‍ കലക്ഷന്‍ നേടി. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ആദ്യ ആഴ്ച്ച കലക്ഷനെ ഭേദിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുന്തിരിവള്ളികള്‍ക്കു ലഭിച്ച കുതിപ്പ് തീയറ്റുകളിലേക്ക് വീണ്ടും ജനം എത്താന്‍ ഇടയാക്കി. എന്നാല്‍, മള്‍ട്ടിപ്ലക്‌സുകളിലെ കലക്ഷന്റെ കാര്യത്തില്‍ ജോമോനാണ് മുന്നില്‍.

ഇതുവരെയുള്ള ആദ്യദിന കലക്ഷന്‍ റെക്കോര്‍ഡില്‍ മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനാണ് മുന്നില്‍. 4.8 കോടിയായിരുന്നു ബോക്‌സോഫീസില്‍ നിന്നു ആദ്യദിനം പുലിമുരുകന്‍ കലക്റ്റ് ചെയ്തത്. പുലിമുരുകനേക്കാള്‍ കൂടുതല്‍ തീയറ്ററുകളില്‍ മുന്തിരിവള്ളികള്‍ റിലീസ് ചെയ്തിരുന്നു. 330 തിയേറ്ററുകല്‍ലാണ് പുലിമുരുകന്‍ റിലീസ് ചെയ്തത്. ഇതുവരെ ചിത്രം വാരിക്കൂട്ടിയത് 160 കോടി രൂപയും. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ 337 തിയറ്ററുകളിലാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ആദ്യദിനം തന്നെ മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചു.

2016ലെ രണ്ട് മലയാളം റിലീസുകളില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം 60 കോടി പിന്നിടുകയും പുലിമുരുകന്‍ 160 കോടിയും നേടുകയുണ്ടായുണ്ടായി. ബോക്‌സോഫീസ് കലക്ഷനില്‍ ദുല്‍ഖര്‍ ചിത്രവും ഒട്ടും പിന്നിലല്ല, ആദ്യദിനം 2.71 കോടി രൂപയുടെ കലക്ഷന്‍ ചിത്രം നേടി.

മള്‍ട്ടിപ്ലക്‌സുകളിലെ ആദ്യദിന കലക്ഷന്റെ കാര്യത്തില്‍ ഇതുവരയുള്ള ചിത്രങ്ങളെ എല്ലാം മറികടന്നാണ് ജോമോന്റെ സുവിശേഷങ്ങള്‍ ഒന്നാമതെത്തിയത്. 17.63 ലക്ഷമായിരുന്നു ചാര്‍ലിയുടെ ആദ്യദിന കളക്ഷന്‍. ചാര്‍ലി, ആക്ഷന്‍ ഹീറോ ബിജു, കലി, പുലിമുരുകന്‍ എന്നീ ചിത്രങ്ങളാണ് മള്‍ട്ടിപ്ലെക്‌സുകളിലെ ആദ്യദിനകളക്ഷനില്‍ ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടുള്ള ചിത്രങ്ങള്‍.

അവസാനം റിലീസ് ചെയ്ത ഫുക്രിയും കലക്ഷനില്‍ നേട്ടമാണ് കാണിക്കുന്നത്. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന പുലിമുരുകന്‍ മാര്‍ച്ച് 4 ന് എഴു തീയറ്ററുകളില്‍ 150 ദിവസങ്ങള്‍ പൂര്‍ത്തിയാക്കും. ഇപ്പോഴും മികച്ച കലക്ഷന്‍ ആ തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നതിനാല്‍ പടം മാറാനുള്ള സാധ്യതയില്ല. ഇതും മലയാള സിനിമയില്‍ പുതിയൊരും റെക്കാഡാവും. ഒരു സിനിമയും ഇതുവരെ 7 തീയറ്ററുകളില്‍ 150 ദിവസം ഓടിയിട്ടില്ല.

2017 ലെ തരംഗം വിനോദവ്യവസായത്തിന് ഗുണം പകരമെന്ന് പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. ഓണ്‍ലൈന്‍ ടിക്കറ്റ് മെഷീന്‍കൂടി എത്തിയാല്‍ സര്‍ക്കാരിനും, സിനിമാ വ്യവസായത്തിനും ഗുണകരമായ മാറ്റമായിരിക്കും ഉണ്ടാവുക.