35 C
Kochi
Saturday, April 20, 2024
Business

Business

business and financial news and information from keralam and national

കൊച്ചി: ബാങ്കിങ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളിൽ പ്രമുഖരായ സങ്കർഷൺ ബസു, രമാനന്ദ് മുൺഡ്കൂർ എന്നിവർ ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ സ്വതന്ത്ര നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ചേർന്നു. ഫിനാന്‍സ്, റിസ്‌ക് മാനേജ്‌മെന്റ് വിദഗ്ധനനും ഗവേഷകനുമായ  സങ്കർഷൺ ബസു ബാംഗ്ലൂര്‍ ഐഐഎമ്മിലെ പ്രൊഫസറാണ്. ദി ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ബാംഗ്ലൂര്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് തുടങ്ങി വിവിധ കമ്പനികളില്‍ ബോര്‍ഡ് മെംബറും ആണ്. വിപുലമായ രാജ്യാന്തര പ്രവര്‍ത്തന...
കൊച്ചി: പാരീസ് ഉടമ്പടിയിലെ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് പിന്തുണ നല്കികൊണ്ട് ആക്സിസ് ബാങ്ക് സുസ്ഥിര വികസന ലക്ഷ്യങ്ങള് നേടുന്നതിനായി നിരവധി പരിപാടികള് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി അടുത്ത അഞ്ചു വര്ഷത്തേക്ക് ഹോള്സെയില് ബാങ്കിംഗിന് കീഴില് സുസ്ഥിര ഫിനാന്സിംഗ് ചട്ടക്കൂടില് ഉള്പ്പെടുത്തിയിരിക്കുന്ന പ്രസക്തമായ മേഖലകള്ക്കുള്ള ബാങ്കിന്റെ വായ്പാ വിഹിതം 30,000 കോടി രൂപയായി ഉയര്ത്തി. ബോര്ഡ് തലത്തില് ഒരു...
കൊച്ചി:  മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് മെച്ചപ്പെട്ട സേവന അനുഭവം ലഭ്യമാക്കുന്ന ഡിജിറ്റല്‍ സംവിധാനമായ എംഎഫ് സെന്‍ട്രലിന് കെഫിന്‍ ടെക്നോളജീസും കാംസും ചേര്‍ന്നു തുടക്കം കുറിച്ചു.  കെഫിന്‍ടെക്, കാംസ്, മ്യൂച്വല്‍ ഫണ്ട് രജിസ്റ്റര്‍ ആന്‍റ് ട്രാന്‍സ്ഫര്‍ ഏജന്‍റുമാര്‍ എന്നിവര്‍ ആംഫിയുമായി  സഹകരിച്ചാണിതു നടപ്പാക്കുന്നത്. മ്യൂച്വല്‍ ഫണ്ട് സേവനങ്ങള്‍ ലളിതമാക്കുകയും അതിനുള്ള സമയം കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനമെന്ന് കാംസ് മാനേജിങ് ഡയറക്ടര്‍ അനുജ് കുമാര്‍ പറഞ്ഞു. ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി എല്ലാ മ്യൂച്വല്‍ ഫണ്ടുകള്‍ക്കും തടസമില്ലാത്ത സേവനങ്ങളാവും ഇതിലൂടെ ലഭ്യമാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ ഒരു നാഴികക്കല്ലാണ് എംഎഫ് സെന്‍ട്രലിന്‍റെ തുടക്കം. നിക്ഷേപകര്‍, ഇടനിലക്കാര്‍, അസറ്റ് മാനേജുമെന്‍റ് കമ്പനികള്‍ എന്നിവര്‍ക്ക് ലളിതമായി മുന്നോട്ടു പോകാന്‍ ഇതു സഹായിക്കുമെന്ന് കെഫിന്‍ടെക് സിഇഒ ശ്രീകാന്ത് നഡെല്ല ചൂണ്ടിക്കാട്ടി. മൂന്നു ഘട്ടങ്ങളിലായി പൂര്‍ണ സജ്ജമാകുന്ന ഈ സംവിധാനത്തിന്‍റെ ആദ്യഘട്ടമായി സാമ്പത്തികേതരഇടപാടുകള്‍, നിക്ഷേപങ്ങള്‍ പരിശോധിക്കല്‍, സംയോജിത അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്.  അടുത്ത രണ്ട് ഘട്ടങ്ങളില്‍ ഒരു മൊബിലിറ്റി പ്ലാറ്റ്ഫോം, സാമ്പത്തിക ഇടപാടുകള്‍, നിരവധി മൂല്യവര്‍ദ്ധിത സേവനങ്ങള്‍ക്കായി ഇക്കോസിസ്റ്റം പങ്കാളികളുമായുള്ള സംയോജനം എന്നിവ ആരംഭിക്കും.
കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും ഹിന്ദുജ ഗ്രൂപ്പിനു കീഴിലുള്ള വാണിജ്യ വാഹന നിര്‍മാണ കമ്പനിയായ ആശോക് ലെയ്ലാന്‍ഡും വാണിജ്യ വാഹനവായ്പാ സേവനങ്ങള്‍ക്കായി കൈകോര്‍ക്കുന്നു. ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്‍റ് ഹര്‍ഷ് ദുഗറും അശോക് ലെയ്ലാന്‍ഡ് ഹോള്‍ ടൈം ഡയറക്ടറും സി.എഫ്.ഒയുമായ ഗോപാല്‍ മഹാദേവനും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ബി.എസ്.6 വാഹനശ്രേണിയുമായി...
കൊച്ചി: ഫെഡറല്‍ ബാങ്കും ഫിന്‍ടെക് സ്ഥാപനമായ വണ്‍കാര്‍ഡും ചേര്‍ന്ന് മൊബൈല്‍ ആപ്പിലൂടെ മൂന്ന് മിനിറ്റിനുള്ളില്‍ സ്വന്തമാക്കാവുന്ന മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ഈ വിസ ആധാരിത ക്രെഡിറ്റ് കാര്‍ഡ് പ്രധാനമായും  യുവജനങ്ങളെയാണ്  ലക്ഷ്യമിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വണ്‍കാര്‍ഡിന്‍റെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് കാര്‍ഡ് ലഭ്യമെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ  ഉപയോഗിച്ചു തുടങ്ങാവുന്നതാണ്. മൂന്നുമുതല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍...
കൊച്ചി: ഓണ്ലൈനില് ലളിതമായ വിവരങ്ങള് നല്കി ഭവന വായ്പയ്ക്ക് അപേക്ഷിക്കാന് എസ്ബിഐ സൗകര്യമൊരുക്കി. യോനോ ആപില് ലോഗിന് ചെയ്തും ഭവന വായ്പ നേടാന് അവസരമുണ്ട്. വരുമാനം, വ്യക്തിഗത വിവരങ്ങള്, മറ്റ് വായ്പകളുടെ വിവരങ്ങള് തുടങ്ങിയ ഏതാനും വിവരങ്ങള് നല്കിയാണ് ഇതു ചെയ്യാനാവുക. ഓരോ വിഭാഗത്തിനും ഗുണകരമായ പ്രത്യേക പദ്ധതികള്, കുറഞ്ഞ പലിശ നിരക്ക്, സീറോ...
പഴങ്ങള്‍, പച്ചമരുന്നുകള്‍, അവശ്യ വിറ്റാമിനുകളും ധാതുക്കളും പോലുള്ള പ്രതിരോധശേഷിയുള്ള പോഷകങ്ങളുടെ സ്വാഭാവിക മിശ്രിതം കൊണ്ട് നിര്‍മ്മിച്ച മള്‍മിന, കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നല്ല ഫലങ്ങള്‍ കാണിക്കുന്നുവെന്ന് ഇന്ത്യന്‍ ക്ലിനിക്കല്‍ പഠനം. കൊച്ചി: ജഗ്ദലെ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജഗ്ദലെ ഹെല്‍ത്ത്കെയര്‍ തങ്ങളുടെ ഏറെ പ്രചാരമുള്ള ഹെല്‍ത്ത് ഡ്രിങ്കായ മള്‍മിനയെ കുറിച്ച് നടത്തിയ ക്ലിനിക്കല്‍ പഠനത്തിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു....
കൊച്ചി: മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) മഹാരാഷ്ട്രയിലെ പൂനെ, ഗുജറാത്തിലെ ഗാന്ധിനഗര്‍ എന്നീ നഗരങ്ങളില്‍ 5ജി പരീക്ഷണങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ അനുവദിച്ച 5ജി സ്പെക്ട്രത്തില്‍, കമ്പനിക്ക് സാങ്കേതികവിദ്യ ലഭ്യമാക്കുന്നവരുമായി ചേര്‍ന്നാണ്  പരീക്ഷണം നടത്തുന്നത്. പൂനെ നഗരത്തില്‍, പുതു തലമുറ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് റേഡിയോ ആക്സസ് നെറ്റ് വര്‍ക്കായ ക്ലൗഡ് കോര്‍ എന്ന എന്‍ഡ്-ടു-എന്‍ഡ് ക്യാപ്റ്റീവ് നെറ്റ്വര്‍ക്കിന്‍റെ ലാബ് സജ്ജീകരണത്തിലാണ് വി അതിന്‍റെ 5ജി ട്രയല്‍ വിന്യസിച്ചിരിക്കുന്നത്. ഈ പരീക്ഷണത്തില്‍ എംഎംവേവ് സ്പെക്ട്രം ബാന്‍ഡില്‍ വളരെ താഴ്ന്ന ലേറ്റന്‍സിയോടെയാണ് 3.7 ജിബിപിഎസില്‍ കൂടുതല്‍ വേഗത കൈവരിച്ചത്. 5ജി നെറ്റ്വര്‍ക്ക് പരീക്ഷണങ്ങള്‍ക്കായി പരമ്പരാഗത 3.5 ജിഗാഹെര്‍ട്സ്  സ്പെക്ട്രം ബാന്‍ഡിനൊപ്പം 26 ജിഗാഹെര്‍ട്സ് പോലുള്ള ഉയര്‍ന്ന എംഎംവേവ് ബാന്‍ഡുകളാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വിയ്ക്ക് അനുവദിച്ചിട്ടുണ്ട്. 3.5 ജിഗാഹെര്‍ട്സ് 5ജി ബാന്‍ഡ് ട്രയല്‍ നെറ്റ്വര്‍ക്കില്‍ 1.5 ജിബിപിഎസ് വരെ ഡൗണ്‍ലോഡ് വേഗതയും കൈവരിച്ച വി അത്യാധുനിക 5ജി സാങ്കേതികവിദ്യാ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. സര്‍ക്കാര്‍ അനുവദിച്ച 5ജി സ്പെക്ട്രം ബാന്‍ഡിലെ പ്രാരംഭ പരീക്ഷണങ്ങളില്‍ ഇത്രയും മികച്ച വേഗതയും കാര്യക്ഷമതയും കൈവരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും രാജ്യത്തെ ഏറ്റവും വേഗതയേറിയ 4ജിയോടൊപ്പം  ഇപ്പോള്‍ 5ജിയും സാധ്യമാക്കിക്കൊണ്‍ണ്ട് ഭാവി ഭാരതത്തിന്‍റെ സംരംഭങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും യഥാര്‍ഥ ഡിജിറ്റല്‍അനുഭവം ലഭ്യമാക്കുന്നതിന് വി അടുത്ത തലമുറ 5ജി സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ സിടിഒ ജഗ്ബീര്‍ സിംഗ് പറഞ്ഞു.
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രക്ക്, ബസ് ഡിവിഷന്‍ (എംടിബി) ആധുനിക ലൈറ്റ് വാണിജ്യ വാഹന (എല്‍സിവി) ശ്രേണിയിലെ ഏറ്റവും പുതിയ മഹീന്ദ്ര ഫ്യൂരിയോ 7 അവതരിപ്പിച്ചു. പുതിയ വാഹനത്തിന് കൂടുതല്‍ മൈലേജ് അല്ലെങ്കില്‍ ട്രക്ക് ബാക്ക്, അഞ്ചു വര്‍ഷത്തിനു ശേഷം റീസെയില്‍ മുല്യവും ഉറപ്പു നല്‍കുന്നു. മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് (എംടിബി) 2019ല്‍ അവതരിപ്പിച്ച ഇടത്തരം വാണിജ്യ വാഹന ബ്രാന്‍ഡായ ഫ്യൂരിയോ വിപുലീകരിച്ച് പുതിയ ലൈറ്റ് വാണിജ്യ വാഹന ശ്രേണിയായ മഹീന്ദ്ര ഫ്യൂരി 7 ആയി അവതരിപ്പിച്ചു. 4-ടയര്‍ കാര്‍ഗോ, 6-ടയര്‍ കാര്‍ഗോ എച്ച്ഡി, 6-ടയര്‍ ടിപ്പര്‍ എന്നിങ്ങനെ മൂന്ന് പ്ലാറ്റ്ഫോമുകളില്‍ ഈ ശ്രേണി ലഭ്യമാകും. ലൈറ്റ് വാണിജ്യ വാഹന വിഭാഗത്തില്‍ ആവശ്യമായ എല്ലാ ബിസിനസ് ആവശ്യങ്ങള്‍ക്കും ഈ ശ്രേണി ഉപയോഗിക്കാം. ഫ്യൂരിയോ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന ലാഭം, ഏറ്റവും മികച്ച മൈലേജ്, ഉയര്‍ന്ന പേലോഡ്, സുഖകരവും സൗകര്യപ്രദവും സുരക്ഷിതവുമായ കാബിന്‍ തുടങ്ങിയവയെല്ലാം നല്‍കുന്നു. ആധുനിക ടെലിമാറ്റിക്സ് സാങ്കേതിക വിദ്യയായ മഹീന്ദ്ര ഐമാക്സും ഇതിലുണ്ട്. ഫ്യൂരിയോ ഐഎല്‍സിവി ഉല്‍പ്പന്ന ശ്രേണിയുടെ വിപൂലീകരണത്തിന്‍റെ ഭാഗമാണ് മഹീന്ദ്ര ഫ്യൂരിയോ 7 ലൈറ്റ് വാണിജ്യ വാഹന ശ്രേണി. 500 മഹീന്ദ്ര എന്‍ജിനീയര്‍മാരുടെയും 180 വിതരണക്കാരുടെയും 650 കോടി രൂപയുടെ നിക്ഷേപത്തിന്‍റെയും ആറു വര്‍ഷത്തെ പ്രയത്നവും ഇതിനു പിന്നിലുണ്ട്. വിജയകരമായതും ഏറെ പ്രചാരം നേടിയതുമായ മൈലേജ് ഉറപ്പു നല്‍കുന്ന ഹെവി കമേഴ്സ്യല്‍ വാഹന ശ്രേണിയായ ബ്ലാസോ എക്സ് അവതരിപ്പിച്ചതിനു പിന്നാലെയാണ് ഫ്യൂരിയോ ശ്രേണി അവതരിപ്പിക്കുന്നത്. എച്ച്സിവി വിഭാഗത്തില്‍ ഏറ്റവും മൈലേജ് ഉള്ള വാഹനമായി ബ്ലാസോ എക്സ് നിലയുറപ്പിക്കുകയും ചെയ്തു. കൂടുതല്‍ മൈലേജ് അല്ലെങ്കില്‍ ട്രക്ക് മടക്കിനല്‍കുക, അഞ്ച് വര്‍ഷത്തിന് ശേഷം റീസെയില്‍ മൂല്യം ഉറപ്പുവരുത്തുക എന്ന ഉപഭോക്തൃ മൂല്യത്തോടെയുള്ള പുതിയ ഫ്യൂരിയോ 7 ശ്രേണിയിലുള്ള എല്‍സിവി ട്രക്കുകളുടെ അവതരണം വ്യവസായത്തിലെ ഒരു നാഴികക്കല്ലാണെന്നും ഈ വിഭാഗത്തോടുള്ള തങ്ങളുടെ ആഴത്തിലുള്ള പ്രതിബദ്ധതയും ഉല്‍പ്പന്നങ്ങളിലുള്ള വിശ്വാസവും പ്രതിഫലിപ്പിക്കുമ്പോള്‍ തന്നെ മികവിന്‍റെയും ഉപഭോക്തൃ കേന്ദ്രീകൃതവുമായ പുതിയ മാനദണ്ഡങ്ങള്‍ ഇത് ഒരുക്കുന്നുവെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വീജെ നക്ര പറഞ്ഞു. എല്‍സിവി ഉപഭോക്താക്കളുടെ നിരവധിയായ ആവശ്യങ്ങളിലൂന്നിയാണ് മഹീന്ദ്ര ഫ്യൂരിയോ 7 രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഉയര്‍ന്ന വരുമാനം, കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ്, മികച്ച വാറന്‍റി ഓഫര്‍, ഏറ്റവും കുറഞ്ഞ പരിപാലനം, സുരക്ഷ, സൗകര്യം തുടങ്ങിയവയെല്ലാം ചേര്‍ന്ന ഒരു ട്രക്കിനായാണ് തിരയുന്നതെന്ന് ഈ വിഭാഗത്തിലുള്ള ഉപഭോക്തൃ ആവശ്യങ്ങളില്‍ നിന്നും മനസ്സിലായതെന്നും മഹീന്ദ്ര ഫ്യൂരിയോ 7 സമാനതകളില്ലാത്ത ഉപഭോക്തൃ മൂല്യ പാക്കേജുകളും ഏറ്റവും ഉചിതമായ വിലയുമായി ഇതെല്ലാം ഉറപ്പു നല്‍കുന്നുവെന്നും ഉയര്‍ന്ന മൈലേജ് അല്ലെങ്കില്‍ ട്രക്ക് മടക്കി നല്‍കലും അതോടൊപ്പം അഞ്ചു വര്‍ഷത്തിനു ശേഷമുള്ള റീസെയില്‍ മുല്യവും ഉറപ്പു നല്‍കാനുള്ള ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും അത് വ്യവസായത്തിന് നിര്‍ണായകമായി  മാറുമെന്നും ഉപഭോക്താക്കളെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഇത് സഹായിക്കുമെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്  വാണീജ്യ വാഹന വിഭാഗം ബിസിനസ് മേധാവി ജലജ് ഗുപ്ത പറഞ്ഞു. ഫ്യൂരിയോ 7, 10.58 അടി എച്ച്എസ്ഡിക്ക് വില 14.79 ലക്ഷത്തില്‍ ആരംഭിക്കുന്നു, ഫ്യൂരിയോ 7 എച്ച്ഡിക്ക് 15.18 ലക്ഷവും ഫ്യുരിയോ 7 ടിപ്പര്‍ വേരിയന്‍റിന്         16.82 ലക്ഷം രൂപയുമാണ് വില (എല്ലാം പൂനെയിലെ എക്സ്ഷോറൂം വില)
കൊച്ചി: ബ്രാന്‍ഡിന് ഇന്ത്യയില്‍ വികസിക്കാന്‍ സഹായകമാകുന്ന  നാലു മീറ്ററില്‍ താഴെ മാത്രം നീളമുള്ള എസ്യുവി സ്റ്റൈലിങ് കോഡുമായി വൈവിധ്യമാര്‍ന്ന ഹാച്ച്ബാക്ക് എസ്യുവി ആയ സി3 അവതരിപ്പിച്ചു കൊണ്ട് സിട്രോന്‍ തങ്ങളുടെ അന്താരാഷ്ട്ര കാഴ്ചപ്പാടുകള്‍ ശക്തമാക്കുന്നു. അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ടുള്ള പുതിയ സി3 വരുന്ന മൂന്നു വര്‍ഷങ്ങളില്‍ അവതരിപ്പിക്കും ശക്തിയും സ്വഭാവവും പ്രകടിപ്പിക്കുന്ന പുതിയ സി3 എസ്യുവികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗ്രൗണ്ട് ക്ലിയറന്‍സ്, ഉയര്‍ന്ന ബോണറ്റ്, ഉയര്‍ന്ന നിലയിലെ ഡ്രൈവറുടെ സ്ഥാനം എന്നിവയെല്ലാം സ്വീകരിച്ചിട്ടുണ്ട്. സൗകര്യങ്ങള്‍ കണക്കിലെടുത്ത് വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഇന്‍റീരിയറുകളും രൂപകല്‍പന ചെയ്തിട്ടുള്ളത്.  ദൈനംദിന ജീവിതത്തെ ലളിതമാക്കാന്‍ സഹായിക്കുന്നതാണ് ഇതിന്‍റെ ബുദ്ധിപൂര്‍വ്വമായ രൂപകല്‍പനയും സിട്രോനിന്‍റെ ട്രേഡ്മാര്‍ക്ക് ആയ സൗകര്യവും വിപണിയിലെ മുന്‍നിര സ്ഥാനത്തോടു കൂടിയ സ്ഥലസൗകര്യവും.  സ്മാര്‍ട്ട്ഫോണ്‍ സംയോജനവും എക്സ്എക്സ്എല്‍ പത്ത് ഇഞ്ച് സ്ക്രീനുമായുള്ള കണക്ഷനും എല്ലാം കൂടുതല്‍ സൗകര്യപ്രദവുമാക്കും. 2022-ന്‍റെ ഒന്നാം പകുതിയില്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്ന പുതിയ സി3 മുന്‍പെന്നുമില്ലാതിരുന്ന രീതിയിലെ ഉപഭോക്തൃ അനുഭവങ്ങളാവും പ്രദാനം ചെയ്യുക.  ഏതു സമയത്തും എവിടേയും ഏത് ഡിവൈസും ഏതു വിഭാഗത്തിലും ഉറപ്പു നല്‍കുന്ന (എടിഎഡബ്ലിയുഎഡിഎസി) രീതിയിലുള്ള നവീനമായ ഉപഭോക്തൃ സേവനങ്ങള്‍, ഫിജിറ്റല്‍ ലാ മൈസണ്‍ സിട്രോന്‍ ഷോറൂമുകള്‍ എന്നിവയും ഈ അനുഭവങ്ങളെ കൂടുതല്‍ മികച്ചതാക്കും. സിട്രോനിന്‍റെ ഭാവിക്ക് കൂടുതല്‍ മികച്ച അന്താരാഷ്ട്ര സാന്നിധ്യം ആവശ്യമാണെന്ന് ഉറപ്പാക്കി തങ്ങള്‍ പ്രവര്‍ത്തിക്കുന്ന തെക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, ചൈന തുടങ്ങി എല്ലാ വിപണികളിലും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിപണി ആകാനൊരുങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റിടങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചും കൂടുതല്‍ ശക്തരാകുകയാണെന്ന് സിട്രോന്‍ സിഇഒ വിന്‍സെറ്റ് കോബീ ചൂണ്ടിക്കാട്ടി. ഇതു നേടാനായി വളരെ മികച്ച ഒരു ഉല്‍പന്ന ആസൂത്രണമാണു തങ്ങള്‍ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി മൂന്നു വര്‍ഷങ്ങളിലായി അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കിയുള്ള മൂന്നു മോഡലുകള്‍ തങ്ങള്‍ പുറത്തിറക്കും. സ്റ്റൈലിന്‍റേയും വാഹനത്തിനുള്ളിലെ മനസമാധാനത്തിന്‍റേയും കാര്യത്തില്‍ സിട്രോനിന്‍റെ വ്യക്തിത്വം കാത്തു സൂക്ഷിക്കും വിധമായിരിക്കും മോഡലുകള്‍ തന്ത്രപരമായ മേഖലകളില്‍ രൂപകല്‍പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുക. പുതിയ സി3 ഈ അന്താരാഷ്ട്ര ഉയര്‍ച്ചയുടെ നിര്‍ണായക ഘടകമായിരിക്കും. വളര്‍ച്ചാ തന്ത്രത്തിന്‍റെ ആദ്യ ഘട്ടവുമായിരിക്കും. നാലു മീറ്ററില്‍ താഴെ മാത്രം നീളമുള്ള ഈ ഹാച്ച്ബാക്ക് ഇന്ത്യയിലേയും ദക്ഷിണ അമേരിക്കയിലേയും സുപ്രധാന വിഭാഗത്തെയാണ് ലക്ഷ്യമിടുന്നത്.  ആധുനികവും പ്രാദേശിക ഉപയോഗത്തിന് അനുസരിച്ചു രൂപകല്‍പന ചെയ്തിട്ടുള്ളതുമായ ഇത് സിട്രോനിന്‍റെ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ ശക്തമായ നിലയിലാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിപണി ആവശ്യങ്ങള്‍ നിറവേറ്റാനായി സിട്രോന്‍ തങ്ങളുടെ പതിവ് രൂപകല്‍പനയും ഉല്‍പാദന പ്രക്രിയയും സ്വീകരിക്കാന്‍ തീരുമാനിക്കുകയും സ്റ്റൈലും വികസന സംയോജനവും നടത്തുന്ന ഘട്ടത്തില്‍ ഓരോ മേഖലയിലേയും ടീമുകള്‍ക്കും നല്‍കി സവിശേഷമായ വാഹനം നിര്‍മിക്കുന്നു എന്ന് ഉറപ്പാക്കുകയുമായിരുന്നു. ഇന്ത്യന്‍ സമൂഹത്തിന്‍റെ സംസ്ക്കാരവും അറിവും ഉള്‍പ്പെടുത്തിയത് സി 3-യെ  ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചു നിര്‍മിക്കുന്ന മോഡലാക്കി മാറ്റുകയായിരുന്നു. 2019-ല്‍ തുടക്കം കുറിച്ച څസി ക്യൂബ്ഡ്چ പദ്ധതിയില്‍ നിന്നുള്ള ആദ്യ മോഡലാണ് പുതിയ സി3.  2024-ഓടെ അന്താരാഷ്ട്ര കാഴ്ചപ്പാടോടെയുള്ള മൂന്നു വാഹനങ്ങളുടെ കുടുംബം അവതരിപ്പിക്കാനുള്ള പദ്ധതിയാണിത്.  മല്‍സരാധിഷ്ഠിതവും വിപണിയിലെ മുന്‍നിര ആനുകൂല്യങ്ങള്‍ നല്‍കുന്നതും ശക്തമായ സ്റ്റൈലോടു കൂടിയതും വാഹനത്തില്‍ സൗകര്യങ്ങള്‍ നല്‍കുന്ന സിട്രോന്‍ അനുഭവത്തോടെ രൂപകല്‍പന ചെയ്യുന്നതും ലക്ഷ്യമിടുന്ന രാജ്യത്തിന്‍റെ സവിശേഷതകള്‍ക്ക് അനുസരിച്ചു പ്രത്യേകമായി രൂപകല്‍പന ചെയ്യുന്നതുമായിരിക്കും ഇവ. വളരെ ഉയര്‍ന്ന നിലയില്‍ പ്രാദേശിക സംയോജനത്തോടെയും ഈ രാജ്യങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിച്ചും ബ്രാന്‍ഡുകളെ മുഖ്യധാരയില്‍ അവതരിപ്പിക്കാന്‍ ശക്തമാകും വിധം വിശ്വസ്തതയോടെ ചെലവുകള്‍ നിയന്ത്രിച്ചും ആയിരിക്കും ഭാവിയിലെ ഈ സിട്രോനുകള്‍ ബന്ധപ്പെട്ട മേഖലകളില്‍ അവതരിപ്പിക്കുക.  ആധുനികവും ഉയര്‍ന്ന ഗുണനിലവാരമുള്ളതും ആകര്‍ഷകമായ സ്റ്റൈലും അഭിമാനം നല്‍കുന്നതും അതോടൊപ്പം തന്നെ മൊത്തത്തിലുള്ള വാങ്ങലും ചെലവും സംബന്ധിച്ച ഗവേഷണം നടത്തിയതും ആയിരിക്കും ഇവ. തങ്ങളുടെ ഇന്ത്യന്‍ യാത്രയിലെ ഒരു നിര്‍ണായക ഭാഗമാണ് സി3 എന്ന് ഇന്ത്യയിലെ സ്റ്റെല്ലാന്‍റീസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ റോളണ്ട് ബോച്ചാര പറഞ്ഞു.  ഇതു തങ്ങളുടെ പ്രാദേശിക വികസനത്തിന്‍റെ അടിത്തറയുമായിരിക്കും. ഇവിടെയുളള ആവശ്യത്തില്‍ 70 ശതമാനവും നാലു മീറ്ററില്‍ കുറവു നീളമുള്ള കാറുകള്‍ക്കാണ്. 50 ശതമാനവും ആദ്യമായി വാങ്ങുന്നവരുമാണ്. ഇതു കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ വിപണിക്ക് ഏറ്റവും അനുസൃതമായ കാറാണിത്. ഈ വിഭാഗത്തിന്‍റെ അതിവേഗ വളര്‍ച്ചയില്‍ സി3 ഏറ്റവും അനുയോജ്യവുമാണ്.  അതിന്‍റെ ആകര്‍ഷണവും താങ്ങാനാവുന്ന വിലയും പിന്തുണയുമാകും.  90 ശതമാനത്തിലേറെ പ്രാദേശികവല്‍ക്കരണമാണ് തങ്ങളുടെ പ്രാദേശിക ടീമുകള്‍ സാധ്യമാക്കിയത്. ചെന്നൈയിലെ ഗവേഷണ-വികസന കേന്ദ്രം, തിരുവള്ളൂരിലെ വാഹന അസംബ്ലി പ്ലാന്‍റ്, ഹൊസൂരിലെ പവ്വര്‍ട്രൈന്‍ പ്ലാന്‍റ് എന്നിവ ഇന്ത്യയിലെ പ്രാദേശികവല്‍ക്കരണ നീക്കങ്ങള്‍ക്ക് വളരെ സഹായകമായി.  തടസങ്ങളില്ലാത്ത ലോകോത്തര നിലവാരത്തിലുള്ള പര്‍ച്ചെയ്സിങ് ഹബ്ബും തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.  മുഖ്യധാരയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന തങ്ങള്‍ ലേ മൈസണ്‍ സിട്രോന്‍ ഷോറുമുകള്‍ ലാ അടലൈര്‍ വര്‍ക്ക്ഷോപ്പുകള്‍ എന്നിവയിലൂടെ ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കുന്ന തങ്ങളുടെ ശൃംഖല വിപുലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ വളരെ മല്‍സരാധിഷ്ഠിതമായ ബി സെഗ്മെന്‍റിലാണ് സി3