28 C
Kochi
Friday, May 3, 2024
Business

Business

business and financial news and information from keralam and national

കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര-മുച്ചക്രവാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് റൈഡര്‍ അവതരിപ്പിച്ചു. 125 സിസി വിഭാഗത്തില്‍, റിവേഴ്സ് എല്‍സിഡി ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, വോയ്സ് അസിസ്റ്റിനൊപ്പം ഓപ്ഷണല്‍ 5ഇഞ്ച് ടിഎഫ്ടി ക്ലസ്റ്റര്‍, മള്‍ട്ടിപ്പിള്‍ റൈഡ് മോഡ്, അണ്ടര്‍സീറ്റ് സ്റ്റോറേജ് എന്നിങ്ങനെ ഈ വിഭാഗത്തിലെ അനേകം സവിശേഷതകളോടെയാണ് സ്പോര്‍ട്ടി മോട്ടോര്‍സൈക്കിളായ ടിവിഎസ് റൈഡര്‍ എത്തുന്നത്. ടിവിഎസിന്‍റെ സ്പിരിറ്റ് ഓഫ് ഇന്നൊവേഷന്‍ ഡിസൈനിനൊപ്പം, സവിശേഷവുമായ ഡിസൈന്‍ തീം ഉള്‍ക്കൊള്ളുന്നതാണ് ടിവിഎസ് റൈഡര്‍. സവിശേഷമായ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന പ്രത്യേക ലോഗോയുമുണ്ട്. ശക്തവും മെനഞ്ഞെടുത്തതുമായ ടാങ്കിന്‍റെ ആകാരം, ടിവിഎസ് റൈഡറിന് ദൃഢവും പൂര്‍ണവുമായ ആകര്‍ഷണവും നല്‍കുന്നു. മികച്ച ദൃശ്യത ഉറപ്പുവരുത്തുന്ന ഹെഡ്ലാമ്പും ടെയില്‍ ലാമ്പുമാണ് ടിവിഎസ് റൈഡര്‍ ഡിസൈനിലെ ആകര്‍ഷക ഘടകം. യുവത്വം നിറയുന്ന നിറഭേദം അതിന്‍റെ സ്പോര്‍ട്ടി, എനര്‍ജെറ്റിക് രൂപകല്‍പനക്ക് അഭേദ്യമായ കാഴ്ചയാവും. നൂതനമായ 124.8 സിസി-എയര്‍ ആന്‍ഡ് ഓയില്‍-കൂള്‍ഡ് 3-വാള്‍വ് എഞ്ചിന്‍, 7500 ആര്‍പിഎമ്മില്‍ പരമാവധി 8.37 പി.എസ് കരുത്തും,  6,000 ആര്‍പിഎമ്മില്‍ 11.2 എന്‍എം ടോര്‍ക്കും നല്‍കും. 5.9 സെക്കന്‍ഡില്‍ 0-60 കിലോ മീറ്ററിലെത്തും, മണിക്കൂറില്‍ 99 കി.മീ ഉയര്‍ന്ന സ്പീഡ് നല്‍കുന്ന  മികച്ച ആക്സിലറേഷനാണ് ടിവിഎസ് റൈഡറിന്. 5 ഘട്ടങ്ങളിലായി അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ-ഷോക്ക് സസ്പെന്‍ഷന്‍, ലോ ഫ്രിക്ഷന്‍ ഫ്രണ്ട് സസ്പെന്‍ഷന്‍, സ്പ്ലിറ്റ് സീറ്റ്, 5 സ്പീഡ് ഗിയര്‍ബോക്സ്, 17 അലോയ് ചങ്കി വൈഡ് ടയറുകള്‍ എന്നിവ റൈഡിങ് അനുഭവം കൂടുതല്‍ സുഖകരവും എളുപ്പമുള്ളതുമാക്കും. വായിക്കാന്‍ എളുപ്പമുള്ള, കൃത്യമായ വിശദാംശങ്ങള്‍ അടങ്ങുന്ന നൂതന ഹൈടെക് ഗാഡ്ജറ്റാണ് റൈഡ് മോഡുകളോടു കൂടിയ റിവേഴ്സ് എല്‍സിഡി ഡിജിറ്റല്‍ സ്പീഡോമീറ്റര്‍. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും വോയ്സ് അസിസ്റ്റും വാഗ്ദാനം ചെയ്യുന്ന ടിവിഎസ് സ്മാര്‍ട്ട്കണക്ട് വേരിയന്‍റിനൊപ്പം ഓപ്ഷണല്‍ 5 ഇഞ്ച് ടിഎഫ്ടി ക്ലസ്റ്ററുമായാണ് ടിവിഎസ് റൈഡര്‍ വരുന്നത്. വിട്ടുവീഴ്ചയില്ലാത്ത പ്രകടനത്തിനായി സ്വിച്ച്ക്ലസ്റ്റര്‍, ഫൂട്ട്പെഗ്സ്, മെക്കാനിക്കല്‍ ഡീറ്റേല്‍സ് എന്നിവ യോജിച്ച രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മികച്ച മൈലേജ്, മികച്ച സ്റ്റാര്‍ട്ടിങ് തുടങ്ങിയവ ഉറപ്പാക്കുന്നതാണ് ടിവിഎസ് റൈഡറിലെ ഇക്കോട്രസ്റ്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ (ഇടിഎഫ്ഐ) സാങ്കേതികവിദ്യ. അതേസമയം, ട്രാഫിക് സിഗ്നലുകളിലുള്‍പ്പെടെ തല്‍ക്കാലത്തേക്ക് വാഹനം നിര്‍ത്തിയിടുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് മൈലേജ് വര്‍ധിപ്പിക്കാനും റൈഡിങ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനും ടിവിഎസ് ഇന്‍റലിഗോ (ഠഢട ശിലേഹഹശഏഛ) സഹായകരമാവും. ഈ വിഭാഗത്തിലെ ആദ്യ സീറ്റ് സ്റ്റോറേജാണ് ടിവിഎസ് റൈഡറിന്‍റെ മറ്റൊരു സവിശേഷത. എഞ്ചിന്‍ ഇന്‍ഹിബിറ്ററുള്ള സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഹെല്‍മെറ്റ് റിമൈന്‍ഡര്‍, ഓപ്ഷണല്‍ യുഎസ്ബി ചാര്‍ജര്‍ തുടങ്ങിയ സവിശേഷതകളും ടിവിഎസ് റൈഡറിനുണ്ട്. ലോകത്തെ ഏതാണ്ട് എല്ലാ വന്‍കരകളിലുള്ള ഉപഭോക്താക്കള്‍ക്കും ടിവിഎസ് സേവനം ലഭ്യമാക്കുന്നുണ്ടെന്നും, ടിവിഎസ് റൈഡറിനൊപ്പം ഞങ്ങളുടെ വാഹനനിരയിലേക്ക് ഒരു പുതിയ ആഗോള മോട്ടോര്‍സൈക്കിള്‍ പ്ലാറ്റ്ഫോം ചേര്‍ക്കുന്നതില്‍ സന്തുഷ്ടരാണെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ കെ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയിലും ആഗോളതലത്തിലുമുള്ള തങ്ങളുടെ  ജെന്‍ ഇസഡ്  ഉപഭോക്താക്കള്‍ക്ക് ടിവിഎസ് റൈഡര്‍ ഇഷ്ടപ്പെട്ട തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടിവിഎസ് മോട്ടോര്‍ കമ്പനി വളരെക്കാലമായി യുവഉപഭോക്താക്കളെ ഒരു പ്രധാന ഉപഭോക്തൃ കൂട്ടായ്മയായി അംഗീകരിച്ചിട്ടുണ്ടെന്നും, ടിവിഎസ് ഐക്യൂബ്, ടിവിഎസ് അപ്പാച്ചെ സീരീസ്, ടിവിഎസ് എന്‍ടോര്‍ക്ക് 125 തുടങ്ങിയവ ഇസഡ് ജനറേഷന്‍റെ തങ്ങളില്‍ നിന്നുളള പ്രിയ ബ്രാാന്‍ഡുകളാണെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി-കമ്മ്യൂട്ടേഴ്സ്, കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് ഡീലര്‍ ട്രാന്‍സ്ഫോര്‍മേഷന്‍, വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിങ്) അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു. സ്പഷ്ടമായ സ്ട്രീറ്റ് സ്റ്റൈലിങ്, റൈഡ് മോഡുകളോടുകൂടിയ ബെസ്റ്റ്-ഇന്‍-ക്ലാസ് ആക്സിലറേഷന്‍, മോണോഷോക്ക് അടിസ്ഥാനമാക്കിയുള്ള റൈഡ്ഹാന്‍ഡ്ലിങ് തുടങ്ങിയ സവിശേഷതകളുമായി എത്തുന്ന ടിവിഎസ് റൈഡറിലൂടെ വീണ്ടും തങ്ങള്‍ ഉപഭോക്താക്കളുടെ ഭാവസങ്കല്‍പ്പങ്ങളെ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ട്രയിക്കിങ് റെഡ്, ബ്ലെയിസിങ് ബ്ലൂ, വിക്കഡ് ബ്ലാക്ക്, ഫെയറി യെല്ലോ എന്നീ  നിറഭേദങ്ങളിലെത്തുന്ന ടിവിഎസ് റൈഡറിനിന്‍റെ ഡ്രം, ഡിസ്ക് വേരിയന്‍റുകള്‍ 77,500 വിലയില്‍ ആരംഭിക്കുന്നു (ഡല്‍ഹി എക്സ്ഷോറൂം വില).
നിലവിൽ ഇന്ത്യയിൽ 8000 -ത്തിലധികം നേരിട്ടുള്ള ജോലികൾ ലഭ്യമാണ്          ഏതെങ്കിലും കമ്പനിയിലോ അല്ലെങ്കിൽ മറ്റ് മേഖലയിലോ  താൽപ്പര്യമുള്ളവർക്ക്  അവരുടെ കരിയറിൽ വളരാൻ സഹായിക്കുന്നതിന് 140 ആമസോൺ റിക്രൂട്ടർമാർ 2000-ലധികം വ്യക്തിഗത തൊഴിൽ പരിശീലന സെഷനുകൾ ഒരുക്കുന്നു                              തിരുവനന്തപുരം :  സെപ്റ്റംബർ 16-ന് ഇന്ത്യയിൽ ആദ്യമായി കരിയർ ഡേ സംഘടിപ്പിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. വെർച്വലായി നടത്തുന്ന  ഈ  പരിപാടിയിൽ, ആമസോൺ ഏങ്ങനെ രസകരമായ ജോലിസ്ഥലമാകുന്നതെന്നും പ്രവർത്തന രീതികൾ എങ്ങനെയാണെന്നും 21-ാം നൂറ്റാണ്ടിൽ ഇന്ത്യയെ അതിന്റെ യഥാർത്ഥ സാധ്യതകളിലേയ്ക്ക് കൊണ്ടുപോകാൻ കമ്പനി പ്രതിഞ്ജാബദ്ധതയോടെ എങ്ങനെ ഉറച്ചുനിൽക്കുന്നു എന്നുമെല്ലാം പങ്കുവെയ്ക്കാൻ ആമസോൺ നേതൃത്വത്തെയും ജീവനക്കാരെയും ഒരുമിച്ച് കൊണ്ടുവരുന്നു . നിലവിൽ രാജ്യത്തെ 35 നഗരങ്ങളിലായി 8000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി ആമസോൺ  പ്രഖ്യാപിച്ചു. കോർപ്പറേറ്റ്, സാങ്കേതികവിദ്യ, കസ്റ്റമർ സർവീസ്, ഓപറേഷൻ റോളുകൾ എന്നീ മേഖലകളിലാണ്  തൊഴിൽ അവസരങ്ങൾ  സൃഷ്ടിച്ചിരിക്കുന്നത്. സ്വന്തം കരിയർ അനുഭവവും തൊഴിൽ അന്വേഷകർക്കുള്ള ഉപദേശവും പങ്കുവെക്കുന്നതിനൊപ്പം ആമസോൺ സിഇഒ ആൻഡി ജാസ്സിയുമായി ചാറ്റ് ഉൾപ്പെടെയുള്ള രസകരവും വിജ്ഞാനപരവുമായ സെഷനുകളായിരിക്കും കരിയർ ഡേയിൽ അവതരിപ്പിക്കുന്നത്. ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റും ആമസോൺ ഇന്ത്യയുടെ മേധാവിയുമായ അമിത് അഗർവാൾ ഉദ്ഘാടനത്തിന് മുഖ്യപ്രഭാഷണം നടത്തും, തുടർന്ന് ' ലൈഫ് അറ്റ് ആമസോൺ', എന്ന  ആമസോണിന്റെ ജോലിസ്ഥല രീതികളെകുറിച്ചും, അവ ജോലി ചെയ്യാൻ മികച്ച സ്ഥലമാക്കി ആമസോണിനെ ഏങ്ങനെ മാറ്റുന്നു എന്നതിനെകുറിച്ചുമൊക്കെ ആമസോൺ മേധാവികളുമായും ജീവനക്കാരുമായും പാനൽ ചർച്ചകൾ നടത്തും. പരിപാടിയുടെ ഭാഗമായി ആഗോള തലത്തിലും  ഇന്ത്യയിൽ കേന്ദ്രീകരിച്ചുമുള്ള നിരവധി  സെഷനുകൾക്ക് പുറമേ, 140 ആമസോൺ റിക്രൂട്ടർമാർ രാജ്യത്തൊട്ടാകെയുള്ള തൊഴിലന്വേഷകർക്കായി സൗജന്യമായി 2000 വ്യക്തിഗത തൊഴിൽ പരിശീലന സെഷനുകൾ നടത്തും. ശരിയായ ജോലി ലഭിക്കാൻ, എങ്ങനെ ഫലപ്രദമായി തൊഴിലന്വേഷണം നടത്തണം, എങ്ങനെ റെസ്യൂമെ തയ്യാറാക്കാം, അഭിമുഖത്തെ നേരിടാനുള്ള  നുറുങ്ങുകൾ എന്നിവയെക്കുറിച്ച് റിക്രൂട്ട് ചെയ്യുന്നവർ ഉദ്യോഗാർത്ഥികൾക്ക് പറഞ്ഞു നൽകും. "ഉപഭോക്താക്കളിലൂടെ വൻതോതിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരം ആമസോണിനെ ഉദ്യോഗാർത്ഥികൾക്ക് അവരുടെ കരിയർ മെച്ചപ്പെടുത്തുന്നതിനുള്ളൊരു ഇടമാക്കി മാറ്റുന്നു," ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റും ആമസോൺ ഇന്ത്യയുടെ  തലവനുമായ അമിത് അഗർവാൾ പറഞ്ഞു. “ആമസോണിയൻസിന്റെ നേതൃത്വത്തിൽ കണ്ടെത്തിയ ഇന്നോവേഷനുകൾ ഒരാളുടെ ദൈനംദിന ജീവിതത്തെയും ഉപജീവനത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കാണുന്നതിൽ വളരെയധികം സന്തോഷമുണ്ട്, അത്രയധികം ഉപഭോക്താക്കളും ബിസിനസ്സുകളും ഞങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇന്ത്യയെ ഡിജിറ്റലായി പരിവർത്തനം ചെയ്യുന്നതിന്, ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ അവസരത്തിൽ ഞങ്ങളോടൊപ്പം ചേരാൻ ഊർജ്ജസ്വലരായ ഉദ്യോഗാർത്ഥികളെ തേടുകയാണ് ഞങ്ങളിപ്പോൾ. ഈ കരിയർ ഡേയിലൂടെ, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ദീർഘകാല പ്രതിജ്ഞാബദ്ധതയും ആതിന്റെ പാരമ്പര്യത്തെ ശാക്തീകരിക്കാനും സജീവമാക്കാനുമുള്ള തൊഴിൽ അവസരങ്ങളും ഞങ്ങൾ മുന്നോട്ടുവെയ്ക്കുകയാണ്.” എഞ്ചിനീയറിംഗ്, അപ്ലൈഡ് സയൻസ്, ബിസിനസ് മാനേജ്മെന്റ്, സപ്ലേ ചെയിൻ, ഓപ്പറേഷൻസ്, ഫിനാൻസ്, എച്ച്ആർ മുതൽ അനലിറ്റിക്സ് വരെ, കോണ്ടെന്റ് ക്രിയേഷൻ, മാർക്കറ്റിംഗ്, റിയൽ എസ്റ്റേറ്റ്, കോർപ്പറേറ്റ് സെക്യൂരിറ്റി, വീഡിയോ, സംഗീതം തുടങ്ങി നിരവധി മേഖലകളിലായ് ഒരു ലക്ഷത്തിലധികം  പ്രഫഷണലുകളാണ് ഇന്ന് ആമസോണിൽ ജോലി ചെയ്യുന്നത്. ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും നവീകരണം സൃഷ്ടിക്കുന്ന ഇന്ത്യൻ പ്രതിഭകൾ ആമസോണിന്റെ രണ്ടാമത്തെ വലിയ സാങ്കേതിക കേന്ദ്രമായി ഇന്ത്യയെ മാറ്റി. ആധുനികമായ ഡിജിറ്റൽ ഇന്ത്യയെന്ന സർക്കാരിന്റെ സ്വപ്നമാണ് ആമസോൺ നടപ്പിലാക്കുന്നത്. രാഘവ റാവു, ആമസോൺ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ഫിനാൻസ് ആൻഡ് ഇന്ത്യ സിഎഫ്ഒ, പുനീത് ചന്ദോക്, എ.ഐ.എസ്.പി.എലിന്റെയും എഡബ്ല്യൂഎസ് ഇന്ത്യ ആന്റ് സൗത്ത് ഏഷ്യയുടെയും കൊമേർഷ്യൽ ബിസിനസിന്റെ പ്രസിഡന്റ്, മഹീന്ദ്ര നെരൂർക്കർ, ആമസോൺ പേ ഇന്ത്യയുടെ സിഇഒ എന്നിവരുൾപ്പെടെയുള്ള പാനലുമായി പരിപാടിയിൽ നടക്കുന്ന ചർച്ചയിലൂടെ, ഇന്ത്യയിൽ അതിവേഗം വളരുന്ന ആമസോണ്ന്റെ മൂന്ന് ബിസിനസ് മേഖലകളായ ഇ-കൊമേഴ്സ്, ഫിനാൻഷ്യൽ സർവീസസ്, വെബ് സർവീസസ് എന്നിവയുടെ ഭാവി തലങ്ങൾ ആമസോൺ പങ്കുവയ്ക്കും. ചെറിയ നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളം ആമസോൺ സൃഷ്ടിക്കുന്ന തൊഴിൽ അവസരങ്ങളെക്കുറിച്ച് സംസാരിക്കുന്ന APAC, MENA & LATAM, കസ്റ്റമർ ഫുൾഫിൽമെന്റ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് അഖിൽ സക്സേനയുമായുള്ള ഒരു ചാറ്റും ഈ പരിപാടിയിൽ ഉണ്ടാകും. ആവേശകരമായ മറ്റ് പാനൽ ചർച്ചകളിലൂടെ, പങ്കെടുക്കുന്നവർക്ക് ആമസോൺ ജീവനക്കാരിൽ നിന്ന് അവരുടെ കരിയറിൽ വന്ന മാറ്റങ്ങൾ, നൂതനമായ കണ്ടുപിടുത്തങ്ങൾ, പരിവർത്തനവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിലെ പ്രവർത്തനം, ജോലിസ്ഥലത്തെ ആദ്യ ദിവസം എന്ന പ്രതീതിയിൽ ഓരോ പ്രവർത്തന ദിവസങ്ങളും മാറുന്ന തനതായ ആമസോൺ രീതികൾ എന്നിവയെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയും ചെയ്യും. ഇതുവരെ ഇന്ത്യയിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ച ആമസോൺ, 2025 ആകുമ്പോഴേക്കും ഇന്ത്യയിൽ 20 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്നതാണ്. രാജ്യമെമ്പാടും കൂടുതൽ തൊഴിലവസരങ്ങളും നൈപുണ്യമുള്ള സംരംഭങ്ങളും സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഗവൺമെന്റിന്റെ ഒപ്പം ആമസോണും  പ്രവർത്തിക്കും. ആമസോൺ റിക്രൂട്ടർമാരുമായുള്ള സൗജന്യമായ വ്യക്തിഗത തൊഴിൽ പരിശീലന സെഷനുകൾ സെപ്റ്റംബർ 16, 17 എന്നീ രണ്ട് ദിവസങ്ങളിലായി നടത്തും. ആമസോൺ കരിയർ ഡേ സെപ്റ്റംബർ 16-ന് രാവിലെ 10:00-ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക. Attachments area  
കൊച്ചി: നോക്കിയ ഫോണുകളുടെ ഗൃഹമായ എച്ച്എംഡി ഗ്ലോബല്‍, നോക്കിയയുടെ ഏറ്റവും പ്രചാരമുള്ള സി-സീരീസ് സ്മാര്‍ട്ട്ഫോണുകളിലെ ഏറ്റവും പുതിയ 'നോക്കിയ സി01 പ്ലസ്' റിലയന്‍സ് റീട്ടെയിലുമായി സഹകരിച്ച്  ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫീച്ചര്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്ട്ഫോണുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പഴയ വേഗം കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ അപ്ഗ്രേഡ് ചെയ്യാന്‍ ന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണാണ് പുതിയ നോക്കിയ സി01 പ്ലസ്. ജിയോയുടെ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് വിലയില്‍ 10 ശതമാനം ഇളവ് ഉടന്‍ തന്നെ ലഭിക്കുകയും ചെയ്യും. വളരെ ക്ലാരിറ്റിയുള്ള 5.45 എച്ച്ഡി പ്ലസ് സ്ക്രീന്‍, 1.6 ജിഗാഹെര്‍ട്ട്സ് ഒക്റ്റ-കോര്‍ പ്രോസസര്‍, 5എംപി എച്ച്ഡിആര്‍ റിയര്‍, ഫ്ളാഷോടുകൂടിയ 2എംപി മുന്‍ കാമറകള്‍, ദിവസം മുഴുവന്‍ ആയുസ് ലഭിക്കുന്ന ബാറ്ററി, ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ഓപറേറ്റിങ് സിസ്റ്റം (ഗോ എഡിഷന്‍), രണ്ടു വര്‍ഷത്തെ ക്വാര്‍ട്ടേര്‍ലി സെക്യൂരിറ്റി അപ്ഡേറ്റ്സ് തുടങ്ങിയ സവിശേഷതകളെല്ലാം ചേരുന്ന നോക്കിയ സി01 പ്ലസ് ഏറ്റവും മികച്ച വിലയ്ക്ക് ലഭിക്കും. ഫേസ് അണ്‍ലോക്ക് പോലുള്ള പ്രൈവസി ഫീച്ചറുകളും ഉണ്ട്. ഒരു വര്‍ഷത്തെ റീപ്ലേസ്മെന്‍റ് ഗാരന്‍റിയും പിന്തുണയായുണ്ട്. മെലിഞ്ഞ്, സ്റ്റൈലിലുള്ളതാണ് രൂപകല്‍പ്പന. കുറഞ്ഞ ബജറ്റ്, എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് വലിയ ഡിമാന്‍റാണുള്ളത് ഇത് ഇന്ത്യയില്‍ നോക്കിയ സി01 പ്ലസ് അവതരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയിലുള്ള സ്മാര്‍ട്ട്ഫോണുകള്‍ വഴി നോക്കിയ സി-സീരീസ് പോര്‍ട്ട്ഫോളിയോയിലൂടെ വിപണിയിലെ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്, എച്ച്എംഡി ഗ്ലോബല്‍  വൈസ് പ്രസിഡന്‍റ്, സണ്മീത് സിംഗ് കൊച്ചാര്‍ പറഞ്ഞു. നോക്കിയ സി01 പ്ലസ് നീല, പര്‍പ്പിള്‍ നിറങ്ങളില്‍ ലഭ്യമാണ്. 2/16 ജിബിക്ക് 5999 രൂപയാണ് വില. പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും നോക്കിയ സൈറ്റിലും ലഭ്യമാണ്. ജിയോയുടെ ഓഫര്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ 10 ശതമാനം പിന്തുണ ലഭിക്കുന്നതാണ്. 5399 രൂപയ്ക്ക് ഫോണ്‍ ലഭ്യമാകും. ജിയോ വരിക്കാര്‍ക്ക് 249 രൂപയ്ക്കും മുകളില്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ മിന്ത്ര, ഫാര്‍മഈസി, ഓയോ, മെയ്ക്ക്മൈട്രിപ്പ് എന്നിവിടങ്ങളില്‍ 4000 രൂപ വില മതിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ യൂറോപ്യന്‍ നിലവാരമാണ് പാലിക്കുന്നത്. നോക്കിയ സി01 പ്ലസ് വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് നിലവാരവും ഈടും ഉറപ്പു നല്‍കുന്നത്.
കൊച്ചി:  രാജ്യത്തെ ഏറ്റവും പഴക്കമേറിയ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ തൂത്തുക്കുടിയില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുളള പ്രത്യേക തപാല്‍ സ്റ്റാമ്പ്, തപാല്‍ കാര്‍ഡ് എന്നിവ പുറത്തിറക്കിയ മന്ത്രി ടിഎംബി മൊബൈല്‍ ഡിജി ലോബി വാഹനത്തിന്റെ ഫ്ളാഗ് ഓഫും നിര്‍വഹിച്ചു.  കോവിഡ് വാക്സിനേഷന്‍ ബോധവല്‍ക്കരണത്തിനായി ബാങ്കും ടൈംസ്...
ട്രാക്കോ കേബിള്‍ കമ്പനി തിരുവല്ല യൂണിറ്റിലെ ആധുനിക മെഷിനറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു പൊതുമേഖലയെ മത്സര സജ്ജമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിയുടെ തിരുവല്ല യൂണിറ്റില്‍ സ്ഥാപിച്ച ആധുനിക സാങ്കേതിക വിദ്യയിലുള്ള മെഷിനറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു...
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ‘സുമിത്രം’ വിവിധോദ്ദേശ്യ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കൾക്ക് ആറുശതമാനം പലിശ നിരക്കിൽ അഞ്ചു ലക്ഷംരൂപ വരെ വായ്പ അനുവദിക്കും. മാരകമായ അസുഖം വന്ന് ബുദ്ധിമുട്ടുന്ന രോഗികൾക്കായി, അഞ്ചുശതമാനം പലിശ നിരക്കിൽ അഞ്ചു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. കോവിഡ്...
കൊച്ചി: മുന്‍നിര ബാങ്കേതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍റെ, ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രത്തിന്‍റെ (എന്‍.സി.ഡി) ഇഷ്യൂ ആരംഭിച്ചു. 1000 രൂപ മുഖവിലയുള്ള എന്‍സിഡി നിക്ഷേപത്തിലൂടെ വിവിധ കാലാവധികളിലായി 8.75 ശതമാനം മുതല്‍ 10.47 ശതമാനം വരെ വാര്‍ഷികാദായം നേടാം. സെപ്തംബര്‍ ഒമ്പതിന് കടപ്പത്ര വിതരണം അവസാനിക്കും. മുത്തൂറ്റ് ഫിനാന്‍സിയേഴ്സിന്‍റെ 15-ാമത് എന്‍സിഡി...
ഓണം പരമ്പരാഗത രീതിയിൽ ആഘോഷിക്കുക എന്ന ആശയ പ്രചരണാർത്ഥം കരകൗശല ഉൽപന്നങ്ങളും കൈത്തറി ഉൽപന്നങ്ങളും കോർത്തിണക്കി കരകൗശല വികസന കോർപ്പറേഷൻ ഫെസ്റ്റിവൽ കോംബോ ഗിഫ്റ്റ് ബോക്‌സ് പുറത്തിറക്കി. ഇതിന്റെ വിപണന ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു. കരകൗശല വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എൻ.കെ.മനോജ്, വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.മണിറാം, മാനേജർ(പി&എ)...
കേരള വികസന ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്ക്) എംപ്ലോയേഴ്‌സ് പോർട്ടൽ, യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം 2021, ജോബ് ഫെയർ എന്നിവയുടെ ഉദ്ഘാടനം 18ന് രാവിലെ 9ന് നടക്കും. കോവിഡ് സാഹചര്യത്തിൽ ഓൺലൈനായാണ് ചടങ്ങ് നടത്തുന്നത്. ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ എംപ്ലോയേഴ്‌സ് പോർട്ടലിന്റെയും പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി.ശിവൻകുട്ടി വൈ.ഐ.പി 2021ന്റെയും ഉദ്ഘാടനം നിർവ്വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി...
കൊല്ലം: ക്ഷീരകര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന അധിക പാല്‍ സംഭരിച്ച് പാല്‍പ്പൊടിയാക്കുന്നതിനായി സംസ്ഥാനത്ത് പുതിയ ഫാക്ടറിയുടെ നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ക്ഷീരവികസന വകുപ്പ് ചടയമംഗലം യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ആശ്വാസ കാലിത്തീറ്റ, കോട്ടുക്കല്‍ ക്ഷീരസംഘം നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഫാക്ടറിയുടെ നിര്‍മാണം...