കാലാ കരികാലന്റെ ചിത്രീകരണം മുംബൈയിൽ പൂർത്തിയായി; ലൊക്കേഷൻ ചിത്രങ്ങളും വിഡിയോയും പുറത്ത്

രജനീകാന്ത് ചിത്രം കാലാ കരികാലന്റെ ചിത്രീകരണം മുംബൈയിൽ പൂർത്തിയായി. മുംബൈയിലെ ധാരാവിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടന്നത്. സോഷ്യൽ മീഡിയയിൽ രജനിയുടെ ആരാധകർ ലൊക്കേഷനിൽനിന്നുളള പുതിയ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിട്ടുണ്ട്.

kaala2

കബാലിയ്‌ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലാ കരികാലൻ. വണ്ടർ ബാർ ഫിലിംസിന്റ ബാനറിൽ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്. ഹുമാ ഖുറേഷിയാണ് ചിത്രത്തിലെ നായിക. ഒരു ഗ്യാങ്സ്റ്ററായാണ് ചിത്രത്തിൽ രജനീകാന്ത് എത്തുന്നതെന്നാണ് സൂചന.

നേരത്തെ മുംബൈയിലെ അധോലോക നായകനായിരുന്ന ഹാജി മസ്‌താന്റെ ജീവിത്തെ ആസ്‌പദമാക്കിയാണ് ചിത്രമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. തുടർന്ന് ഹാജി മസ്‌താന്റെ ദത്തു പുത്രൻ രജനീകാന്തിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. തുടർന്ന് ഈ സിനിമ ഹാജി മസ്‌താന്റെ ജീവിതത്തെ ആസ്‌പദമാക്കിയല്ലെന്ന് വിശദീകരണവുമായി അണിയറ പ്രവർത്തകർ തന്നെ രംഗത്തെത്തിയിരുന്നു.

kaala6

kaala3