വൗ!!! ഗോദയിലെ പുതിയ ഗാനം

ബേസില്‍ ജോസഫ്-ടോവിനോ കൂട്ടുകെട്ടിലെത്തുന്ന ഗോദയിലെ പുതിയ ഗാനം പുറത്തിറങ്ങി. വൗ എന്ന് തുടങ്ങുന്ന ഗാനം സിതാര കൃഷ്ണകുമാറാണ് പാടിയത്. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍റേതാണ് സംഗീതം. വാമിഖ ഗബ്ബി നായികായെത്തുന്ന ചിത്രത്തില്‍ അജു വര്‍ഗീസും പ്രധാന വേഷത്തിലെത്തുന്നു. മെയ് 19 ന് ചിത്രം തിയേറ്ററുകളിലെത്തും.