33 C
Kochi
Thursday, April 18, 2024
Business

Business

business and financial news and information from keralam and national

ന്യൂഡല്‍ഹി: തരംഗമാകാന്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ജിയോ. ടെലികോമുകളെ ഒന്നടങ്കം കാറ്റില്‍ പറത്തിയാണ് ജിയോ മുന്നേറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തവണ എല്ലാവരെയും ഞെട്ടിച്ച് എല്‍വൈഎഫ് ബ്രാന്‍ഡില്‍ വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഗോ 4ജി വോള്‍ട്ടി ഫോണുമായാണ് ജിയോയുടെ വരവ്. തായ്‌വാന്‍ ചിപ്‌സെറ്റ് നിര്‍മാതാക്കളായ മീഡിയ ടെകിന്റെ പങ്കാളിത്തത്തോടെയാകും പുതിയ ഫോണ്‍ നിര്‍മിക്കുക. ജിയോ പുറത്തിറക്കിയ ഫീച്ചര്‍ ഫോണിന് സമാനമായ...
വാഷിങ്ടണ്‍: അമേരിക്ക ആദ്യം എന്നതിന് ഒറ്റപ്പെടുക എന്നര്‍ഥമില്ലെന്നും രാജ്യത്തെ വീണ്ടും പ്രഥമ സ്ഥാനത്ത് എത്തിക്കുക എന്നത് മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും ദാവോസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക സമൃദ്ധമായാല്‍ ലോകത്തെല്ലായിടത്തും അനവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടു. യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ യുഎസ് ആദ്യം എന്നതിന് എപ്പോഴും ഉന്നല്‍...
ATEST NEWS ♦ മൂന്നാമതും പെണ്‍കുട്ടി; നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചുകൊന്ന് യുവതി ആത്മഹത്യ ചെയ്തു ♦ Home » Tech » Tech News December 31, 2017 4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ മുന്നില്‍ Web Desk ന്യൂഡല്‍ഹി: 4ജി ഡൗണ്‍ലോഡ് വേഗ പരിശോധനയില്‍ മറ്റു കമ്പനികളെ പിന്നിലാക്കി റിലയന്‍സ് ജിയോ ഒന്നാമതെത്തിയതായി ട്രായിയുടെ റിപ്പോര്‍ട്ട്. ഒക്‌ടോബറിലെ പരിശോധനയില്‍ സെക്കന്‍ഡില്‍ 19.6 എംബിയാണ് (മെഗാ ബിറ്റ്‌സ് പെര്‍...
ന്യൂഡല്‍ഹി: മുന്‍ കാലങ്ങളില്‍ തിരിച്ചടവ് മുടക്കാത്തവരും സത്യസന്ധരുമായ വായ്പക്കാര്‍ക്ക് പൊതുമേഖലാ ബാങ്കില്‍ നിന്നും അനായാസം വായ്പ ലഭ്യമാക്കാനുള്ള നയങ്ങള്‍ നടപ്പാക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 88,139 കോടി രൂപ മൂലധനം കണ്ടെത്താനാണ് സര്‍ക്കാര്‍ ഉദ്യോശിക്കുന്നത്. അതുകൊണ്ട് തന്നെ വായ്പ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയ തുക വായ്പ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു. അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. എക്‌സൈസ് നികുതി കുറച്ചു വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചതിന് പിന്നാലെയാണ് ഇന്ധനവിലയുടെ കുതിപ്പ്. തിരുവനന്തപുരത്തു പെട്രോള്‍ ലീറ്ററിന് 76.41 രൂപയായി; ഡീസലിനു 68.88 രൂപ. കൊച്ചിയില്‍ പെട്രോള്‍ 75.16 രൂപയ്ക്കും ഡീസല്‍ 67.70 രൂപയ്ക്കുമാണു വില്‍ക്കുന്നത്....
ന്യൂഡല്‍ഹി: പണമായി 2000 രൂപയിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കരുതെന്ന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. അനധികൃത പണമിടപാടുകള്‍ അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണു നിര്‍ദേശം. രാജ്യത്തെ വിവിധ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച പരസ്യം ആദായനികുതി വകുപ്പ് നല്‍കിത്തുടങ്ങി. നേരത്തേ, തിരഞ്ഞെടുപ്പ് ഫണ്ടുകളെ അഴിമതിവിമുക്തമാക്കാന്‍ കേന്ദ്രം ഈ വര്‍ഷം ‘ഇലക്ടറല്‍ ബോണ്ടുകള്‍’ ഏര്‍പ്പെടുത്തിയിരുന്നു. എസ്ബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ചുകള്‍ വഴി വാങ്ങാവുന്ന...
മുംബൈ: ഓഹരി സൂചികകള്‍ കുതിപ്പിലേക്ക്. രാജ്യത്തെ അന്‍പതു മുന്‍നിര ഓഹരികളുടെ സൂചികയായ നിഫ്റ്റി ഇതാദ്യമായി 11,000 പിന്നിട്ടപ്പോള്‍, ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 36,000 തൊട്ടുരുമിയാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 134 പോയന്റ് നേട്ടത്തില്‍ 35,932ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 11009ലുമെത്തി. ലോകത്തെ വന്‍കിട വാണിജ്യ ശക്തികളിലൊന്നായ യുഎസിലെ സാമ്പത്തിക പ്രതിസന്ധി...
മുംബൈ :ടാറ്റയുടെ റേഞ്ച് റോവര്‍ വേളാർ ഇന്ത്യയിലെത്തി. മൂന്ന് വകഭേദങ്ങളിലുള്ള വാഹനത്തിന് ഏകദേശം 78.83 ലക്ഷം രൂപ മുതല്‍ 1.37 കോടി രൂപ വരെയാണ് വില. ലൈറ്റ് വെയ്റ്റ് അലുമിനിയം ആര്‍ക്കിടെക്ചറും, അള്‍ട്രാ ക്ലീന്‍ പെട്രോള്‍ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍. ലേസര്‍ ടെക്‌നോളജിയിലാണ് ഹെഡ്‌ലൈറ്റ് ഒരുക്കിയിരിക്കുന്നത്. നീളമേറിയ പനോരമിക് സണ്‍റൂഫും, 10 ഇഞ്ച് ടച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും, ഡീസലിനും തീവില. പെട്രോളിന് 75.96 രൂപയും, ഡീസലിന് 68.21 രൂപയുമാണ് ഇന്നത്തെ വില. ആറുമാസത്തിനിടയില്‍ പെട്രോളിന് 9.03 രൂപയുടെയും, ഡീസലിന് 9.93 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരിയില്‍ ഇതുവരെ പെട്രോളിന് 2.19 രൂപയുടെയും ഡീസലിന് 2.72 രൂപയുടെയും വര്‍ധനവും ഉണ്ടായി. ക്രൂഡ് ഓയില്‍ വിലയില്‍ ഇനിയും വര്‍ധനവുണ്ടായാല്‍ ഡീസല്‍ വില പെട്രോളിനൊപ്പമോ,...
മുംബൈ: ടെലികോം രംഗം കീഴടക്കുവാന്‍ ടെക്ക് കമ്പനികള്‍ മത്സരയോട്ടം നടത്തുമ്പോള്‍ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. അത്തരത്തില്‍ മികച്ച ഓഫറുകളുമായി വിപണി കൈപ്പടിയിലൊതുക്കി കഴിഞ്ഞവരാണ് റിലയന്‍സ് ജിയോ. ആറ് മാസത്തേക്ക് സേവനങ്ങളെല്ലാം സൗജന്യമായി നല്‍കിയാണ് ജിയോ ആദ്യം വാര്‍ത്തകളിലിടം പിടിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ റിലയന്‍സിന്റെ ലാഭഫലം പുറത്ത് വന്നപ്പോള്‍ 504...