31 C
Kochi
Wednesday, May 1, 2024
Business

Business

business and financial news and information from keralam and national

മുംബൈ: ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ സംശയാസ്പദമായ അക്കൗണ്ടുകള്‍ ബാങ്കുകള്‍ സസ്‌പെന്റ് ചെയ്തു. എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ കറന്റ് അക്കൗണ്ടുകളിലെ ഇടപാടുകള്‍ ബാങ്കുകള്‍ പരിശോധിക്കുകയാണ്. അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ബാങ്കുകള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സെബ്‌പെ, യുനോകോയിന്‍, കോയിന്‍സെക്യുര്‍, ബിടിസി എക്‌സ്ഇന്ത്യ തുടങ്ങിയ പത്ത് എക്‌സ്‌ചേഞ്ചുകളിലെ അക്കൗണ്ടുകളിലാണ്...
ന്യൂഡല്‍ഹി: ആറു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങുമ്പോള്‍ സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നടപടിയായാണ് നീക്കമെന്നാണ് അറിയുന്നത്. 10,000 ഡോളറിന് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രം ആഗോള തലത്തില്‍ മിക്ക രാജ്യങ്ങളിലും ഇത്തരത്തിലുള്ള നിയമമുണ്ട്. ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നാല്‍ വരുമാനത്തില്‍ കവിഞ്ഞുള്ള വാങ്ങലുകള്‍ കണ്ടെത്താന്‍ ആദായനികുതി വകുപ്പിന്...
തിരുവനന്തപുരം: എന്‍.ഡി.എ കേരള വൈസ് ചെയര്‍മാനും എം.പിയുമായ രാജീവ് ചന്ദ്രശേഖറിന്‍െ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ട് കയ്യേറ്റ ഭൂമിയിലെന്ന് റിപ്പോര്‍ട്ട്. റിസോര്‍ട്ട് നിലനില്‍ക്കുന്ന സ്ഥലത്ത് കയ്യേറ്റമുണ്ടായിട്ടുണ്ടെന്നും രേഖകള്‍ നഷ്ടമായതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അവകാശവാദം ഉന്നയിക്കുന്ന അര ഏക്കറോളം വരുന്ന കായല്‍ പുറമ്പോക്ക് ഭൂമിയുടെ രേഖകള്‍ നശിപ്പിക്കപ്പെട്ടതായും, ഒന്നേകാല്‍ സെന്റ് കൈയ്യേറ്റ ഭൂമി സ്ഥിരീകരിച്ചതായും കോട്ടയം...
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. രണ്ടാം ദിവസമാണ് സ്വർണ വിലയിൽ മാറ്റമില്ലാതെ വിപണി പുരോഗമിക്കുന്നത്. പവന് 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
വാഹന വിപണി കീഴടക്കാന്‍ ജാഗ്വാര്‍ കുടുംബത്തില്‍ നിന്ന് പുതുതാരം എസ്‌യുവി വരുന്നു. ഇ-പേസ് എന്ന പേരില്‍ എത്തുന്ന മോഡല്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാകും വാഹനപ്രേമികളില്‍ എത്തുക. ഇ-പേസിലൂടെ വിപണിയില്‍ പുതിയൊരു മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ജാഗ്വറിന്റെ എന്‍ട്രിലെവല്‍ മോഡലായ ഇ-പേസ് 2018 അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് വിവരം. നാല്‍പത് ലക്ഷം രൂപയ്ക്കടുത്താണ് മോഡലിന് വില...
ഡെല്‍ഹി: എട്ട് പൊതുമേഖല എണ്ണകമ്പനികള്‍ മൂന്നര വര്‍ഷത്തിനിടയില്‍ ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിന് നല്‍കിയത് 44,637 കോടി രൂപ. എണ്ണകമ്പനികള്‍ നഷ്ടത്തിലാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം പൊളിയുന്നു. ലാഭവിഹിതം നല്‍കിയതില്‍ ഒഎന്‍ജിസിയാണ് മുന്നില്‍. മൂന്നര വര്‍ഷത്തിനിടയില്‍ നല്‍കിയത് 18, 710 കോടിരൂപ. ഏഴ് കമ്പനികള്‍ ചേര്‍ന്ന് 25,927 കോടി രൂപയും നല്‍കി. അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍...
ചില്ലറ വില്‍പന മേഖലയില്‍ വിദേശ നിക്ഷേപത്തിന് കൂടുതല്‍ ഇളവ്. സര്‍ക്കാര്‍ അനുമതി ഇല്ലാതെ 100 ശതമാനം നിക്ഷേപമാകാം. നിര്‍മ്മാണ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. കൂടാതെ എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് വിദേശ നിക്ഷേപത്തില്‍ കൂടുതല്‍ ഇളവനുവദിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഒറ്റബ്രാന്‍ഡ് ചില്ലറ വില്‍പന...
മുംബൈ: മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്ത് രൂപ നോട്ടുകൾ ചോക്ലേറ്റ് നിറത്തില്‍ പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 10 രൂപയുടെ 100 കോടി നോട്ടുകള്‍ അച്ചടിച്ചു കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം. ചോക്ലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. 2005ലാണ് അവസാനമായി പത്ത് രൂപയുടെ ഡിസൈന്‍...
ന്യൂഡല്‍ഹി: ജി.എസ്.ടിയിലെ അപാകതകളും നോട്ട് നിരോധനവും കാരണമായി ഈ സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് ഏഴു ശതമാനത്തിലും താഴെ പോകുമെന്ന് വിദഗ്ധര്‍. 2015-16 വര്‍ഷത്തെ വളര്‍ച്ചാ നിരക്കായ 8 ശതമാനത്തെ അപേക്ഷിച്ച് 2016-17 വര്‍ഷത്തില്‍ 7.1 ശതമാനം മാത്രമാണ് വളര്‍ച്ചയുണ്ടായിരുന്നത്. ”ഈ സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പി 7 ശതമാനം കടക്കുക പ്രയാസമായിരിക്കും. മൂന്നും നാലും...
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യില്‍ ലയിച്ച ബാങ്കുകളുടെ ചെക്ക്ബുക്കുകള്‍ ഡിസംബര്‍ 31ന് അസാധുവാകും. ജനുവരി ഒന്നു മുതല്‍ പുതിയ ഐ.എഫ്.എസ്.സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്.ബി.ഐയുടെ ചെക്ക്ബുക്കുകള്‍ ലഭ്യമാവും. ഇതുപയോഗിച്ച് മാത്രമേ ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താനാവുകയുള്ളൂ. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂര്‍ (എസ്.ബി.ടി), ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീര്‍...