28 C
Kochi
Wednesday, May 1, 2024
Business

Business

business and financial news and information from keralam and national

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം വീണ്ടും തുറന്നു. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യം ഇറങ്ങിയത്. ഇതുള്‍പ്പെടെ 32 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശേരിയില്‍ എത്തും. 33 എണ്ണം നെടുമ്പാശേരിയില്‍ നിന്നും പുറപ്പെടും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കറ്റില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ...
അമേരിക്കന്‍ പ്രസിഡന്റിന്റെ മകളും, വൈറ്റ് ഹൈസ് ഉപദേഷ്ടാവുമായ ഇവാന്‍ക ബിസ്സിനസ്സ് അവസാനിപ്പിക്കുന്നു. ഇവാന്‍കയുടെ ഉടമസ്ഥതയിലുള്ള ഫാഷന്‍ലൈനാണ് അടച്ചു പൂട്ടുന്നത്. വൈറ്റ് ഹൗസിലെ ഉപദേഷ്ടാവ് എന്ന നിലയില്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഫാഷന്‍ ലൈന്‍ അടച്ചുപൂട്ടുന്നത്. 17 മാസമായി വാഷിംങ്ടണിലുണ്ടെന്നും ഭാവിയില്‍ എപ്പോഴെങ്കിലും ബിസിനസ്സിലേക്ക് തിരിച്ചുപോകുമോ എന്നറിയില്ലെന്നും വൈറ്റ് ഹൗസിലെ ഉപദേഷ്ടാവെന്ന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും ഇവാന്‍ക...
മലപ്പുറം: കോട്ടയ്ക്കല്‍ എസ്ബിഐ ശാഖയില്‍ ഉടമകളറിയാതെ അക്കൗണ്ടില്‍ കോടികളുടെ നിക്ഷേപം.20 അക്കൗണ്ടുകളിലേക്ക് ഒരു കോടി രൂപ വീതമാണ് നിക്ഷേപം ഉണ്ടായിരിക്കുന്നത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഒരാളുടെ അക്കൗണ്ടില്‍ മാത്രം 19 കോടി രൂപയുണ്ട്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ശമ്പളം പിന്‍വലിക്കാനാകാത്ത അവസ്ഥയിലാണ് അക്കൗണ്ട് ഉടമകള്‍. സാങ്കേതിക പിഴവെന്നാണ് സംശയിക്കുന്നത്. നാലു ദിവസം മുന്‍പാണ് പണം...
മുന്‍ മന്ത്രി ഇപി ജയരാജന്‍ എംഎല്‍എയെ ദേഹാസ്വാസ്ഥതയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ദ പരിശോധന നടത്തി വരികെയാണ്. എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരമാന്നെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 24 മണിക്കൂര്‍ വിദഗ്ദ ഡോക്ടര്‍മാരുടെ ഒബ്സര്‍വേഷനിലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു. 24 മണിക്കൂര്‍ വിദഗ്ദ പരിശോധന നടത്തണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ത്തലക്കിയതായി റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനെ തുടര്‍ന്നാണ് എസ്ബിഐ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പൂട്ടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കണക്കാണിത്. നേരത്തെ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ആളുകളില്‍ നിന്ന് വന്‍തുക പിഴ ഈടാക്കുന്നെന്ന് ആരോപണമുയര്‍ന്നതിനാല്‍ എസ്ബിഐ...
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസുകളെത്തുടര്‍ന്ന് വിചാരണ നടപടികളില്‍നിന്ന് രക്ഷപെടാന്‍ രാജ്യംവിട്ടത് 31 പേരെന്ന് സര്‍ക്കാര്‍. വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ചോദ്യത്തിന് മറുപടിയായി ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടെയും അന്വേഷണം നേരിടുന്ന നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്സിയും അടക്കമുള്ളവര്‍ രാജ്യംവിട്ട 31 പേരുടെ പട്ടികയില്‍...
അജിത് സുദേവൻ മെട്രോ റെയിൽ സാങ്കേതിക വിദ്യ മെട്രോമാൻ ശ്രീധരന്റെ സൃഷിയൊന്നും അല്ലല്ലോ എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ സഹായമില്ലാതെയും ലോകത്തു ധാരാളം രാജ്യങ്ങൾ മെട്രോപദ്ധതികൾ നടപ്പാക്കിയിട്ട് ഉണ്ടല്ലോ. അതിനാൽ മെട്രോമാൻ ശ്രീധരനെ അവഗണിച്ചയച്ചാലും പണമുണ്ടേൽ അദ്ദേഹത്തെപ്പോലെ അല്ലെങ്കിൽ അദ്ദേഹത്തേക്കാൾ അറിവുള്ള മറ്റൊരു വിദഗ്‌ധനെ കൊണ്ട് നമ്മുടെ മെട്രോപദ്ധതികൾ പൂർത്തീകരിക്കാൻ കഴിയും എന്നാണ് കക്ഷിഭേദമന്യേ കുറെ...
ഫെയ്‌സ്ബുക്ക് ഡിസ് ലൈക്ക് ബട്ടണോട് അടുത്ത് നില്‍ക്കുന്ന ഡൗണ്‍ വോട്ട് ബട്ടണ്‍ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴില്‍ പ്രത്യക്ഷപ്പെടുന്ന ഉപയോക്താക്കളുടെ കമന്റുകളോട് അനിഷ്ടം പ്രകടിപ്പിക്കുന്നതിനുള്ള ഡൗണ്‍വോട്ട് ബട്ടണിന്റെ പരീക്ഷണം ഫെയ്‌സ്ബുക്ക് ആരംഭിച്ചതായാണ് വിവരം. അമേരിക്കയിലെ ചുരുക്കം ചിലയാളുകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്നും പൊതു പോസ്റ്റുകളില്‍ ചോദ്യം ചെയ്യപ്പെടേണ്ട കമന്റുകളെ ചൂണ്ടിക്കാണിക്കുക...
ഷവോമിയുടെ റെഡ്മി 5, റെഡ്മി 5 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ വാലന്റൈന്‍സ് ദിനത്തില്‍ ഇന്ത്യയില്‍ അവതരിക്കാനൊരുങ്ങി കമ്പനി. ഡിസംബറില്‍ ചൈനയിലാണ് റെഡ്മി 5 സ്മാര്‍ട്‌ഫോണ്‍ റെഡ്മി 5 പ്ലസിനൊപ്പം കമ്പനി ആദ്യമായി അവതരിപ്പിച്ചത്. 1440 X 720 പിക്‌സലിന്റെ 5.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് റെഡ്മി 5നുള്ളത്. കൂടാതെ 18:9 അനുപാതത്തില്‍ ബെസല്‍ ലെസ് ഡിസ്‌പ്ലേയും...
ദുബായ് : ആ വാര്‍ത്തയറിഞ്ഞ് അമ്പരന്ന് നില്‍ക്കുകയാണ് യു.എ.ഇയിലെ പ്രവാസി സമൂഹം. കടക്കെണിയില്‍പ്പെട്ട് കേസില്‍ കുടുങ്ങി രണ്ടര വര്‍ഷമായി ജയിലില്‍ കിടക്കുന്ന മലയാളികളുടെ സ്വന്തം വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് മോചനം സാധ്യമാക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളില്‍ ബി.ജെ.പി അനുകൂലിയായ പ്രമുഖ വ്യവസായി ബി.ആര്‍.ഷെട്ടി കൂടി പങ്കാളിയായതോടെയാണ്...