33 C
Kochi
Wednesday, May 1, 2024
Business

Business

business and financial news and information from keralam and national

ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനിനെതിരെ വീണ്ടും മുന്നറിയിപ്പുമായി കേന്ദ്രം. ബിറ്റ്‌കോയിന് രാജ്യത്ത് നിയമസാധുതയില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ ക്രിപ്‌റ്റോകറന്‍സി സംബന്ധിച്ച വിദഗ്ധരില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ ബിറ്റ്‌കോയിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ബിറ്റ്‌കോയിന്‍ തട്ടിപ്പ് പദ്ധതിയാണെന്ന് നേരത്തെയും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വളരെ കൂടുതല്‍ നഷ്ടസാധ്യതയുള്ള...
ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയിലൂടെ ഡിസംബര്‍ മാസത്തില്‍ ശേഖരിച്ചത് 80,808 കോടി രൂപ. ഡിസംബര്‍ 25 വരെയുള്ള കണക്കാണ് ധനമന്ത്രാലയം പുറത്തുവിട്ടത്. കേന്ദ്ര ജി.എസ്.ടി (സി.ജി.എസ്.ടി) യായി 13,089 കോടി രൂപയും സംസ്ഥാന ജി.എസ്.ടിയായി (എസ്.ജി.എസ്.ടി) 18,650 കോടി രൂപയും ഇന്റഗ്രേറ്റഡ് ജി.എസ്.ടിയായി 41,270 കോടി രൂപയും കോംപന്‍സേഷന്‍ സെസ്സ് ഇനത്തില്‍ 7,798 കോടി രൂപയുമാണ് ശേഖരിച്ചത്.
(വിന്‍സന്റ് ഇമ്മാനുവേല്‍, പി ഡി ജോര്‍ജ് നടവയല്‍) ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയില്‍ നിന്ന് കൊച്ചിക്ക് നേരിട്ട് ഖത്തര്‍ എയര്‍വേയ്‌സ് ഫെബ്രുവരി 1 മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് 8:15 നാണ് ഫിലഡല്‍ഫിയയില്‍ നിന്ന് ഫ്‌ളൈറ്റ് പുറപ്പെടുക. ദോഹയില്‍ വൈകിട്ട് 4:35ന് ഇറങ്ങും. വൈകിട്ട് 7:20ന് ദോഹയില്‍ നിന്ന് കൊച്ചിക്ക് പറക്കും., വെളുപ്പിന് 2:20ന് കൊച്ചിയിലെത്തും. ഇന്ത്യന്‍ സമൂഹത്തിന്...
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 2ജി, ഡി.ടി.എച്ച് സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. കടബാധ്യതയെത്തുടര്‍ന്നാണ് കമ്പനി ബിസിനസ്സുകള്‍ പൂട്ടുന്നത്. റിലയന്‍സിന്റെ ഡി.ടി.എച്ച് ബിസിനസായ ബിഗ് ടി.വിയുടെ ലൈസന്‍സ് നവംബര്‍ 18ന് തീരും. ലൈസന്‍സ് പുതുക്കേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം. നിലവിലെ വരിക്കാരെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് മറ്റൊരു ഡി.ടി.എച്ച് കമ്പനിയുമായി റിലയന്‍സ് ചര്‍ച്ച നടത്തി വരികയാണ്. ജ്യേഷ്ഠൻ മുകേഷ് അംബാനിയുടെ...
തിരുവനന്തപുരം: ജി.എസ്.ടിയുടെ മറവില്‍ തീവെട്ടിക്കൊള്ള നടത്തുന്ന ഹോട്ടലുകള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശനനടപടിക്ക്. സംസ്ഥാനത്ത് 32000 ഹോട്ടലുകളുണ്ടെങ്കിലും അവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവ 10 ശതമാനം മാത്രം. മൂല്യവര്‍ധിതനികുതി(വാറ്റ്)യുടെകാലത്ത് 2,500 എണ്ണത്തിനാണ് നികുതി രജിസ്ട്രേഷന്‍ ഉണ്ടായിരുന്നത്. ജി.എസ്.ടിയിലേക്കു മാറിയതോടെ നാലായിരത്തിലെത്തി. എന്നാല്‍ ജി.എസ്.ടിയുടെ മറവില്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവയില്‍ ഭൂരിഭാഗവും നികുതിയെന്നപേരില്‍ അനധികൃതമായി ഉപയോക്താക്കളെ പിഴിയുകയാണ്. ഇതുബോധ്യമായ സാഹചര്യത്തില്‍ കര്‍ശന...
ന്യൂഡല്‍ഹി: ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. 200 നോട്ടുകള്‍ അടുത്ത മാസമേ പുറത്തിറക്കൂ എന്നായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്തകളെങ്കിലും വിനായകചതുര്‍ത്ഥി ദിവസമായ ഇന്ന് പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ 200 രൂപ നോട്ടിനൊപ്പം 50 രൂപ നോട്ടുകള്‍ കൂടി പുറത്തിറക്കിയത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. നോട്ടുകളുടെ അച്ചടി...
കോഴിക്കോട്: ഇറച്ചിക്കോഴിക്ക് 87 രൂപ മാത്രമേ വ്യാപാരികള്‍ ഈടാക്കൂവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം പാലിക്കപ്പെട്ടില്ല. ഇന്നലെയും 180 രൂപയ്ക്കാണ് (ഒരു കിലോ കോഴിക്ക് 135) രൂപയ്്ക്കാണ് പലയിടത്തും വില്‍പന നടത്തിയത്. കൂടുതല്‍ എടുക്കുന്നവര്‍ക്ക് വില അല്‍പം കുറച്ചുനല്‍കി എന്നുമാത്രം. നിലവില്‍ സ്റ്റോക്കുള്ള കോഴികളാണ് ഇന്നലെ വിറ്റത്. പലകടകളും ഇന്നലെ ഉച്ചയോടെ തന്നെ അടച്ചു. പുറത്തുനിന്നും എത്തുന്ന കോഴികള്‍...
ദുബായ്: യുഎഇയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജോലി നഷ്ടമാകുന്നു. പല കമ്പനികളും തൊഴിലാളികളോട് പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കുകയാണ്. നിര്‍മാണ മേഖലയിലെ കമ്പനികളിലാണ് പ്രതിസന്ധി രൂക്ഷം. അതേസമയം, യുഎഇയില്‍ താമസയിടങ്ങളിലെ വാടക നിരക്ക് കുത്തനെ ഇടിയുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജോലി നഷ്ടമായത് കാരണം വിദേശികള്‍...
പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഗുണ നിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്തോടെ ആറ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിക്കാന്‍ നേപ്പാള്‍ പതഞ്ജലിയോട് ആവശ്യപ്പെട്ടു. നേപ്പാള്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഇവ പരാജയപ്പെട്ടു എന്ന് അറിയിച്ചു. ഉത്തരാഖണ്ഡില്‍ ഉല്‍പ്പാദിപ്പിച്ച ആറ് ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരം തീരെയില്ലാത്തതാണെന്നാണ് കണ്ടെത്തിയത്. വിവിധ ഷോപ്പുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു പരിശോധന. ഈ മരുന്നുകള്‍ നേപ്പാളിലെ മെഡിക്കല്‍ നിയമങ്ങള്‍...
ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട പഴയനോട്ടുകള്‍ റിസര്‍വ്വ് ബാങ്കില്‍ നിക്ഷേപിക്കുന്നതിന് ബാങ്കുകള്‍ക്കും, സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമയം അനുവദിച്ചു. ജൂലൈ 20നകം ഇത്തരം നോട്ടുകള്‍ റിസര്‍വ്വ് ബാങ്കില്‍ നിക്ഷേപിക്കാനാണ് നിര്‍ദ്ദേശം. കൈവശമുള്ള 1000, 500 നോട്ടുകള്‍ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും റിസര്‍വ്വ് ബാങ്കില്‍ നിക്ഷേപിക്കാം. 2016 ഡിസംബര്‍ 30നുള്ളില്‍ സ്വീകരിച്ച നോട്ടുകള്‍ മാത്രമേ നിക്ഷേപിക്കാന്‍...