31 C
Kochi
Tuesday, April 16, 2024
Business

Business

business and financial news and information from keralam and national

പ്രധാനമന്ത്രി നരേമോദിയ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ തന്ത്രപരവും ശക്തവുമായ കഴിവ് തന്നെയാണ്. ഹൗഡി മോദി സംഗമം ചരിത്ര താളുകളിലാണ് ഇടം പിടിക്കുവാന്‍ പോകുന്നത്. ഒരു അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഇത്രയും വിപുലമായ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നത് ലോക രാഷ്ട്രങ്ങളെയാകെ അമ്പരപ്പിച്ചിട്ടുണ്ട്. ഹൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോദി സംഗമത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി മാത്രമാണ് അമേരിക്കന്‍...
കണ്ണൂര്‍: മോദിയെ പ്രശംസിച്ച് സംസാരിച്ച തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തരൂര്‍ എന്ത് സാഹചര്യത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഇത് കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ടെന്നും തരൂരിനെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി അറിയിച്ചു. അവസര സേവകന്മാരെ സ്വീകരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അത് പലപ്പോഴും...
ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്നു. ദൗത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക എന്നത്. രാവിലെ 9.02 ഓടെയാണ് വെല്ലുവിളി നിറഞ്ഞ ഈ ഘട്ടം പിന്നിട്ടത്. വിക്ഷേപിച്ച് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചത്. ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണതയേറിയ ഭാഗമാണ് ഇന്നു...
മുംബൈ:സാങ്കേതികവും മറ്റു വ്യക്തമായ കാരണങ്ങളാലും തടസപ്പെടുന്ന എ.ടി.എം ഇടപാടിനെ പ്രതിമാസത്തെ അഞ്ച് സൗജന്യ എ.ടി.എം ഇടപാടുകളിൽ ഉൾപ്പെടുത്തില്ല.സാധാരണയായി ഒരുമാസം അഞ്ച് സൗജന്യ എ.ടി.എം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അധികമായി എ.ടി.എം ഇടപാട് നടത്തിയാൽ ബാങ്കുകൾ അതിന് ചാർജ് ഈടാക്കും. എന്നാൽ എ.ടി.എമ്മുകളുടെ സാങ്കേതിക പ്രശ്‌നം കാരണം പലപ്പോഴും ഇടപാടുകളിൽ തടസം വരാറുണ്ട്. ഇത്തരം ഇടപാടുകളെ സൗജന്യ...
നെടുമ്പാശ്ശേരി: റൺവേയിൽ വെള്ളം കയറിയതിനെത്തുടർന്ന് താല്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തന സജ്ജമായി. വിമാന സർവീസുകൾ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ പുനരാരംഭിക്കുമെന്ന് സിയാൽ വൃത്തങ്ങൾ വ്യക്തമാക്കി.സർവീസുകൾ ക്രമീകരിക്കാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ ഫേസ്ബുക്ക് പേജിൽ അറിയിച്ചു. കനത്തമഴയെ തുടര്‍ന്ന് റണ്‍വേ അടച്ചതുമൂലം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
ന്യൂഡല്‍ഹി: 17 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബജറ്റ് സമ്മേളനകാലയളവില്‍ 35 ദിവസത്തെ സിറ്റിങ്ങുകളിലായി 32 ബില്ലുകള്‍ രാജ്യസഭ പാസാക്കി. നരേന്ദ്രമോദി സര്‍ക്കാരിന് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടുമാണ് ഇത്രയേറേ ബില്ലുകള്‍ പാസാക്കിയത്. ആദ്യമായാണ് ഒരു സമ്മേളനകാലയളവില്‍ ഇത്രയേറെ ബില്ലുകള്‍ രാജ്യസഭ പാസ്സാക്കുന്നതെന്ന് ചെയര്‍മാന്‍ എം.വെങ്കയ്യ നായിഡു പറഞ്ഞു. മുത്തലാഖ് ബില്‍, എന്‍.ഐ.എ ഭേദഗതി ബില്‍, വിവരാവകാശ നിയമ ഭേദഗതി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരിച്ചുവരവിന് സംഘടനാ സംവിധാനത്തില്‍ മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് സാം പിത്രോഡയുടെ റിപ്പോര്‍ട്ട്. ബജറ്റ്‌ സമ്മേളനം കഴിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് പിത്രോഡ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിലെ ഇരുപതോളം നിര്‍ദ്ദേശങ്ങളില്‍ ഒന്ന് കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ പൂര്‍ണ്ണമായും കോര്‍പറേറ്റ് മാതൃകയിലേക്ക് മാറ്റണമെന്നാണ്. ഇതിനായി ഒരു ചീഫ് ടെക്നിക്കല്‍ ഓഫീസര്‍, ഹ്യൂമന്‍...
ന്യൂഡല്‍ഹി: ആഗോള ജിഡിപി റാങ്കിങ് 2018ല്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ. അമേരിക്കയാണ് ഒന്നാം സ്ഥാനത്തുളളത്. 20.5 ട്രില്യണ്‍ ഡോളറാണ് 2018ല്‍ അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉത്പാദനം. 13.6 ട്രില്യണ്‍ ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് ട്രില്യണ്‍ ഡോളറിന്റെ നേട്ടവുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തുണ്ട്. ആഗോള ജിഡിപി റാങ്കിങില്‍ യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ്...
ബംഗളൂരു: നേത്രാവതി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥിന്റെ വ്യക്തിപരമായ കടം ആയിരം കോടി. കോര്‍പറേറ്റ് ഓഫീസ് മന്ത്രാലയത്തിലെ രേഖകള്‍ ഉദ്ധരിച്ച് എകണോമിക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ദേവദര്‍ശിനി ഇന്‍ഫോ ടെക്‌നോളജീസ്, ഗോനിബെദു കോഫീ, കോഫീ ഡേ കണ്‍സോളിഡേഷന്‍ എന്നീ സ്ഥാപനങ്ങളിലൂടെയാണ് സിദ്ധാര്‍ത്ഥ് ഇത്രയും കൂടുതല്‍ കടമെടുത്തത്....
ജെര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ പോര്‍ഷയുടെ ഇലക്ട്രിക്ക് കാറായ ടെയ്കാന്‍ 2020 മേയ് മാസം അവസാനം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനൊരുങ്ങുന്നു. ആഗോള വിപണിയില്‍ സെപ്തംബറില്‍ പുറത്തിറക്കുന്ന വാഹനം 2020 മേയ് അവസാനത്തിന് മുമ്പ് ഇന്ത്യയിലും പുറത്തിറക്കുമെന്ന് പോര്‍ഷ ഇന്ത്യ ഡയറക്ടര്‍ പവന്‍ ഷെട്ടി അറിയിച്ചു. ആധുനിക 800 – v ശൈലിയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ...