28 C
Kochi
Thursday, May 2, 2024
Business

Business

business and financial news and information from keralam and national

തിരുവനന്തപുരം: വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനു മുള്ള നിർദേശങ്ങൾ നൽകുന്നതിനു മൂന്നംഗ സമിതി രൂപീകരിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്. മൂന്നു മാസത്തിനകം സമിതി സർക്കാരിനു റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ് ലീഗൽ സ്റ്റഡീസ്(ന്യുവാൽസ്) വൈസ് ചാൻസലർ ഡോ. കെ.സി....
കോഴിക്കോട്‌: 500, 100 രൂപയുടെ കറൻസി നോട്ടുകൾ ഒറ്റയടിക്ക്‌ പിൻവലിച്ചതുമൂലം വ്യാപാരരംഗത്തെ പ്രതിസന്ധി കൂടുതൽ ഗുരുതരമാവുന്നു. പ്രഖ്യാപനം വന്ന നവംബർ എട്ടിന്‌ ശേഷം വ്യാപാരരംഗത്ത്‌ പ്രതിദിനം 65 ശതമാനത്തോളം കമ്മി അനുഭവപ്പെടുന്നതായി വ്യാപാരികൾ പറഞ്ഞു. വളരെ കുറച്ചുപേർ മാത്രമാണ്‌ ഇപ്പോൾ കടകളിലേക്ക്‌ എത്തുന്നത്‌. 500, 1000 രൂപയുടെ നോട്ടുകൾ സ്വീകരിക്കാൻ അനുവാദമില്ലാത്തതിനാൽ വന്ന ഉപഭോക്താക്കളെ...
സൗത്ത് ഇന്ത്യന്‍ ബാങ്കാണ് തിരുവനന്തപുരത്തെ അറ്റ്‌ലസിന്റെ ബഹുനില കെട്ടിടം ലേലത്തിന് വെച്ചിരിക്കുന്നത് സൗത്ത് ഇന്ത്യന്‍ ബാങ്കിന് മാത്രം 277 കോടി രൂപയുടെ വായ്പാകുടിശ്ശിക 1000 കോടിയുടെ സാമ്പത്തിക തട്ടിപ്പിനാണ് ജയിലില്‍ കിടക്കുന്നത്  രാമചന്ദ്രന്‍ ഇപ്പോള്‍ ദുബായ് ജയിലില്‍ ശിക്ഷഅനുഭവിക്കുകയാണ് -നിയാസ് കരീം- പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയും പ്രവാസി മലയാളിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ വസ്തുവകകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ലേലം...
വാഹന വിപണി കീഴടക്കാന്‍ ജാഗ്വാര്‍ കുടുംബത്തില്‍ നിന്ന് പുതുതാരം എസ്‌യുവി വരുന്നു. ഇ-പേസ് എന്ന പേരില്‍ എത്തുന്ന മോഡല്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാകും വാഹനപ്രേമികളില്‍ എത്തുക. ഇ-പേസിലൂടെ വിപണിയില്‍ പുതിയൊരു മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ജാഗ്വറിന്റെ എന്‍ട്രിലെവല്‍ മോഡലായ ഇ-പേസ് 2018 അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് വിവരം. നാല്‍പത് ലക്ഷം രൂപയ്ക്കടുത്താണ് മോഡലിന് വില...
തിരുവനന്തപുരം:നായര്‍ സമുദായാംഗങ്ങളായ സ്ത്രീകളെഅപമാനിച്ചെന്നപരാതിയില്‍ ശശി തരൂര്‍ എം.പിക്കെതിരെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റ്. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ എന്ന പുസ്‌കത്തിലൂടെ നായര്‍ സമുദായാംഗങ്ങളായ സ്ത്രീകളെ അപമാനിച്ചെന്നാണ് പരാതി. കേസില്‍ നേരത്തെ കോടതിയില്‍ ഹാജരാകാന്‍ ശശി തരൂരിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍ അദ്ദേഹം ഹാജരായിരുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്...
കൊച്ചി: മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) മഹാരാഷ്ട്രയിലെ പൂനെ, ഗുജറാത്തിലെ ഗാന്ധിനഗര്‍ എന്നീ നഗരങ്ങളില്‍ 5ജി പരീക്ഷണങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ അനുവദിച്ച 5ജി സ്പെക്ട്രത്തില്‍, കമ്പനിക്ക് സാങ്കേതികവിദ്യ ലഭ്യമാക്കുന്നവരുമായി ചേര്‍ന്നാണ്  പരീക്ഷണം നടത്തുന്നത്. പൂനെ നഗരത്തില്‍, പുതു തലമുറ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് റേഡിയോ ആക്സസ് നെറ്റ് വര്‍ക്കായ ക്ലൗഡ് കോര്‍ എന്ന എന്‍ഡ്-ടു-എന്‍ഡ് ക്യാപ്റ്റീവ് നെറ്റ്വര്‍ക്കിന്‍റെ ലാബ് സജ്ജീകരണത്തിലാണ് വി അതിന്‍റെ 5ജി ട്രയല്‍ വിന്യസിച്ചിരിക്കുന്നത്. ഈ പരീക്ഷണത്തില്‍ എംഎംവേവ് സ്പെക്ട്രം ബാന്‍ഡില്‍ വളരെ താഴ്ന്ന ലേറ്റന്‍സിയോടെയാണ് 3.7 ജിബിപിഎസില്‍ കൂടുതല്‍ വേഗത കൈവരിച്ചത്. 5ജി നെറ്റ്വര്‍ക്ക് പരീക്ഷണങ്ങള്‍ക്കായി പരമ്പരാഗത 3.5 ജിഗാഹെര്‍ട്സ്  സ്പെക്ട്രം ബാന്‍ഡിനൊപ്പം 26 ജിഗാഹെര്‍ട്സ് പോലുള്ള ഉയര്‍ന്ന എംഎംവേവ് ബാന്‍ഡുകളാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വിയ്ക്ക് അനുവദിച്ചിട്ടുണ്ട്. 3.5 ജിഗാഹെര്‍ട്സ് 5ജി ബാന്‍ഡ് ട്രയല്‍ നെറ്റ്വര്‍ക്കില്‍ 1.5 ജിബിപിഎസ് വരെ ഡൗണ്‍ലോഡ് വേഗതയും കൈവരിച്ച വി അത്യാധുനിക 5ജി സാങ്കേതികവിദ്യാ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. സര്‍ക്കാര്‍ അനുവദിച്ച 5ജി സ്പെക്ട്രം ബാന്‍ഡിലെ പ്രാരംഭ പരീക്ഷണങ്ങളില്‍ ഇത്രയും മികച്ച വേഗതയും കാര്യക്ഷമതയും കൈവരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും രാജ്യത്തെ ഏറ്റവും വേഗതയേറിയ 4ജിയോടൊപ്പം  ഇപ്പോള്‍ 5ജിയും സാധ്യമാക്കിക്കൊണ്‍ണ്ട് ഭാവി ഭാരതത്തിന്‍റെ സംരംഭങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും യഥാര്‍ഥ ഡിജിറ്റല്‍അനുഭവം ലഭ്യമാക്കുന്നതിന് വി അടുത്ത തലമുറ 5ജി സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ സിടിഒ ജഗ്ബീര്‍ സിംഗ് പറഞ്ഞു.
നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്നു സംസ്ഥാനത്ത് വിദേശ മദ്യവില്‍പനയിലുണ്ടായ വന്‍കുറവ് സര്‍ക്കാരിന്റെ വരുമാനത്തിന് അപ്രതീക്ഷിത തിരിച്ചടിയായി. മദ്യ വില്‍പനയില്‍ മുന്‍ മാസങ്ങളിലേതിലും പകുതിയിലേറെ കുറവ് വന്നിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. മിക്കയിടങ്ങളിലും 25 മുതല്‍ 30 ശതമാനംവരെ വില്‍പന കുറഞ്ഞിട്ടുണ്ട്. ഒരു മാസം 2,20,235 പെര്‍മിറ്റുകള്‍ അനുവദിക്കേണ്ടയിടത്ത് നവംബറില്‍ 1,80,185 പെര്‍മിറ്റുകള്‍ മാത്രമാണ് അനുവദിച്ചത്. ഒരു പെര്‍മിറ്റില്‍ പരമാവധി 720 കെയ്സ്...
  ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യാപാര ഉത്സവം എന്ന പേരിൽ ആരംഭിച്ച ഗ്രാൻഡ് കേരളാ ഷോപ്പിങ്ങ് ഫെസ്റ്റിവൽ ഇനി നടത്തേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു.കേരള സർക്കാരിൻ്റെ ടൂറിസം വകുപ്പാണ് കഴിഞ്ഞ ഒൻപത്  വർഷമായി മേള നടത്തി വരുന്നത് .വ്യപാര മേള വിചാരിച്ചപോലെ അത്ര വിജയമായില്ല എന്നാണ് ടൂറിസം വകുപ്പിൻ്റെ വിലയിരുത്തൽ.വ്യാപാരം ചെറിയ തോതിൽ  വർദ്ധിച്ചു...
ATEST NEWS ♦ മൂന്നാമതും പെണ്‍കുട്ടി; നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചുകൊന്ന് യുവതി ആത്മഹത്യ ചെയ്തു ♦ Home » Tech » Tech News December 31, 2017 4ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ മുന്നില്‍ Web Desk ന്യൂഡല്‍ഹി: 4ജി ഡൗണ്‍ലോഡ് വേഗ പരിശോധനയില്‍ മറ്റു കമ്പനികളെ പിന്നിലാക്കി റിലയന്‍സ് ജിയോ ഒന്നാമതെത്തിയതായി ട്രായിയുടെ റിപ്പോര്‍ട്ട്. ഒക്‌ടോബറിലെ പരിശോധനയില്‍ സെക്കന്‍ഡില്‍ 19.6 എംബിയാണ് (മെഗാ ബിറ്റ്‌സ് പെര്‍...
ലോകമൊട്ടോകെ കൊറോണ എന്ന മഹാമാരി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ പ്രതിരോധപ്രവര്‍ത്തനത്തിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ വാഹനനിര്‍മാതാക്കളായ ഫിയറ്റ്-ക്രൈസ്ലര്‍ ഇന്ത്യ. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കിറ്റ്, സുരക്ഷ ഉപകരണങ്ങള്‍ എന്നിവയ്ക്കായി രണ്ടുകോടി രൂപയുടെ ധനസഹായമാണ് എഫ്‌സിഎ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ, പൂണെ, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് ഫിയറ്റ്-ക്രൈസ്ലറിന്റെ സഹായമെത്തുന്നത്. ഇതിനുപുറമെ, ഈ സ്ഥലങ്ങളിലെ കോവിഡ് ആശുപത്രികളില്‍ ശുചിത്വം ഉറപ്പാക്കാനും കമ്പനി...