27 C
Kochi
Friday, May 17, 2024
Business

Business

business and financial news and information from keralam and national

ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്നു. ദൗത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക എന്നത്. രാവിലെ 9.02 ഓടെയാണ് വെല്ലുവിളി നിറഞ്ഞ ഈ ഘട്ടം പിന്നിട്ടത്. വിക്ഷേപിച്ച് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചത്. ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണതയേറിയ ഭാഗമാണ് ഇന്നു...
മുംബൈ, ഓഗസ്റ്റ് 6, 2021 (ഓഗസ്റ്റ് 2 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിജിറ്റൽ പേയ്‌മെന്റിനായുള്ള പണരഹിത സമ്പർക്കരഹിത ഉപാധിയായ ഇ-റുപ്പി-യ്ക്ക് തുടക്കം കുറിച്ചു. നേരിട്ടുള്ള പണ കൈമാറ്റം (ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ - DBT) കൂടുതൽ ഫലപ്രദമാക്കി മാറ്റുന്നതിൽ ഇ-റുപ്പി വൗച്ചർ വലിയ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾക്കും...
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്ലിക്ക ഉത്പാദിപ്പിക്കുന്ന കര്‍ഷകനാണ് റെജി. അട്ടപാടിയിലെ കൃഷിയിടത്തില്‍ നിന്നും എത്തുന്ന ഈ നെല്ലിക്കയാണ് ഇന്ന് കേരളത്തിലെ ഔഷധ നിര്‍മ്മാണത്തിന് ഏറിയ പങ്കും ഉപയോഗിക്കുന്നത്. ജൈവ കൃഷി രീതിയിലാണ് റെജി ഇവിടെ നെല്ലി കൃഷി ചെയ്യുന്നത് എന്നതും ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. ചവനപ്രാവശ്യ നിര്‍മ്മാണത്തിനും ഔഷധ എണ്ണകളുടെ നിര്‍മ്മാണത്തിനുമാണ് നെല്ലിക്ക കൂടുതലായി...
എസ്ബിടിയെ എസ്ബിഐയുമായി ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. കേരളത്തിന്റെ ബാങ്കായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ ഇല്ലാതാക്കാനുള്ള ഇപ്പോഴത്തെ നീക്കം ആനാവശ്യമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഭൂരിഭാഗം ഇപാടുകളും ഇപ്പോഴും നടക്കുന്നത് എസ്ബിടി വഴിയാണ്. ഇത്തരത്തില്‍ പൊതുസാമ്പത്തിക വ്യവസ്ഥയെ ബാധിക്കുന്ന ഈ നടപടി ഒഴിവാക്കണമെന്നാണ് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് സമര്‍പ്പിച്ച...
മുംബൈ: ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ സംശയാസ്പദമായ അക്കൗണ്ടുകള്‍ ബാങ്കുകള്‍ സസ്‌പെന്റ് ചെയ്തു. എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ കറന്റ് അക്കൗണ്ടുകളിലെ ഇടപാടുകള്‍ ബാങ്കുകള്‍ പരിശോധിക്കുകയാണ്. അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ബാങ്കുകള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സെബ്‌പെ, യുനോകോയിന്‍, കോയിന്‍സെക്യുര്‍, ബിടിസി എക്‌സ്ഇന്ത്യ തുടങ്ങിയ പത്ത് എക്‌സ്‌ചേഞ്ചുകളിലെ അക്കൗണ്ടുകളിലാണ്...
കേരളത്തിൽ സാലറി ചലഞ്ച് എന്ന ആശയം മുന്നോട്ട് വെച്ചത് ജെ .എസ് അടൂർ എന്ന ജോൺ സാമുവേലാണ്. എന്നാൽ അത് കേരള സർക്കാർ നടപ്പാക്കിയതിലെ തട്ടിപ്പിനെക്കുറിച്ചാണ് അദ്ദേഹത്തിൻ്റെ വിശദമായ കുറിപ്പ് സാലറി ചലഞ്ച് ആവശ്യമോ? ========================== പ്രളയ സമയത് എങ്ങനെ സാമ്പത്തിക സംഭരണം നടത്താം എന്ന് എഴുതിയ പോസ്റ്റിലാണ് സാലറി ചലന്ജ് എന്ന ആശയം മുന്നോട്ട് വച്ചത്. എന്താണ് അത്...
പാലക്കാട്: കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കല്‍ ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. കൊച്ചിയേയും ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കൊച്ചി ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായാണ്...
  സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് നോട്ട് നിരോധനം കൊണ്ടുണ്ടായ ദുരന്തങ്ങളെക്കുറിച്ച് എഴുതുന്നു.   ഡല്‍ഹി യിലെ എച്ച്ഡിഎഫ്സി മാനേജര്‍: ''എച്ച്ഡിഎഫ്സി കള്ളപ്പണം വിഴുങ്ങാന്‍ മാത്രമാണു നിലനില്ക്കുന്നത്'. മറ്റൊരു വനിതാ മാനേജര്‍: ''ഈ മേശമേല്‍വച്ച് ഞാന്‍തന്നെ 90 ലക്ഷം രൂപയാണ് എണ്ണിയത്' ''അതിനെന്താ! എല്ലാം രഹസ്യമായിരിക്കും. വീട്ടില്‍ വരാമല്ലോ. നോട്ടെണ്ണല്‍ യന്ത്രവും കൊണ്ടുവരാം''. 'ബാങ്കിടപാടുസമയം കഴിഞ്ഞ് ലോക്കറുകള്‍ തുറക്കാന്‍ അവസരം തരാം''. കള്ളപ്പണം കൈകാര്യം...
മരുന്നുനിര്‍മ്മാണ മേഖലയിലെ ബഹുരാഷ്ട്ര ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് കനത്ത തിരിച്ചടിയുമായി കോടതി വിധി. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചുവെന്ന പരാതിയില്‍ യുഎസിലെ വിര്‍ജീനിയ സംസ്ഥാനത്തെ ലൂയിസ് സ്ലെപ് എന്ന 62കാരിക്കാണ് 110 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 707 കോടി രൂപ )നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. മിസോറി സംസ്ഥാനത്തെ...
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം വീണ്ടും തുറന്നു. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യം ഇറങ്ങിയത്. ഇതുള്‍പ്പെടെ 32 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശേരിയില്‍ എത്തും. 33 എണ്ണം നെടുമ്പാശേരിയില്‍ നിന്നും പുറപ്പെടും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കറ്റില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ...