33 C
Kochi
Monday, June 17, 2024
Business

Business

business and financial news and information from keralam and national

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന കൊലയാളി വൈറസിന്റെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിക്കയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ആഫ്രിക്കയില്‍ ഉണ്ടായിരിക്കുന്നത്. 18000 കേസുകളും ആയിരത്തോളം മരണങ്ങളും ഇതുവരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക, ഇറ്റലി,സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ...
  ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യാപാര ഉത്സവം എന്ന പേരിൽ ആരംഭിച്ച ഗ്രാൻഡ് കേരളാ ഷോപ്പിങ്ങ് ഫെസ്റ്റിവൽ ഇനി നടത്തേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു.കേരള സർക്കാരിൻ്റെ ടൂറിസം വകുപ്പാണ് കഴിഞ്ഞ ഒൻപത്  വർഷമായി മേള നടത്തി വരുന്നത് .വ്യപാര മേള വിചാരിച്ചപോലെ അത്ര വിജയമായില്ല എന്നാണ് ടൂറിസം വകുപ്പിൻ്റെ വിലയിരുത്തൽ.വ്യാപാരം ചെറിയ തോതിൽ  വർദ്ധിച്ചു...
പ്രധാനമന്ത്രി നരേമോദിയ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ തന്ത്രപരവും ശക്തവുമായ കഴിവ് തന്നെയാണ്. ഹൗഡി മോദി സംഗമം ചരിത്ര താളുകളിലാണ് ഇടം പിടിക്കുവാന്‍ പോകുന്നത്. ഒരു അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഇത്രയും വിപുലമായ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നത് ലോക രാഷ്ട്രങ്ങളെയാകെ അമ്പരപ്പിച്ചിട്ടുണ്ട്. ഹൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോദി സംഗമത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി മാത്രമാണ് അമേരിക്കന്‍...
പ്രകാശ് കുമാര്‍ കറുകച്ചാല്‍ കൊച്ചി:സംസ്ഥാനത്തെ വിവിധ കോടതികളിലെ ലോക്കറുകളില്‍ കോടിക്കണക്കിന് രൂപയുടെ അസാധുവായ നോട്ടുകെട്ടുകള്‍. തൊണ്ടിമുതലായും റെയിഡിലൂടെയും പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ നോട്ടുകള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കോടതിയും പോലീസും. ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നതില്‍ 90 ശതമാനവും 500ന്റെയും 1000ത്തിന്റെയും നോട്ടുകെട്ടുകളാണ്. കുഴല്‍പ്പണ വേട്ടയിലുടെ റവന്യു ഇന്റലിജെന്‍സും, പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും പിടികൂടിയ നോട്ടുകളാണ് വിവിധ കോടതി...
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകളായ വാട്ട്സ് ആപ്പ് , ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പണിമുടക്കി. ഇന്ന് രാത്രി ഒന്‍പതോടെയാണ് ഈ മൂന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായത്. വാട്ട്സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നത്. വാട്ട്സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനും പ്രവര്‍ത്തനരഹിതമാണ്. ‘ദ സൈറ്റ് കാണ്‍ട് ബി റീച്ച്ഡ്’ എന്ന സന്ദേശമാണ്...
ലയനപ്രക്രിയ പൂര്‍ണമാകുന്നതോടെ ഏപ്രില്‍ ഒന്നു മുതല്‍ ചില പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്എസ്സി കോഡ് മാറും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, അലഹാബാദ് ബാങ്ക് തുടങ്ങിയവയ്ക്കാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പുത്തന്‍ ഐഎഫ്എസ്സി കോഡ് നിലവില്‍ വരിക. നിശ്ചിത തീയതി മുതല്‍ സാമ്പത്തിക...
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമ റോയ് ഡാനിയേലും ഭാര്യയും പൊലീസില്‍ കീഴടങ്ങിയതായി വിവരം. പത്തനംതിട്ട എസ്പി ഓഫിസിലെത്തിയാണ് ഇരുവരും കീഴടങ്ങിയതെന്നാണ് സൂചന. ഡല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സ്ഥാപന ഉടമ റോയ് ഡാനിയേലിന്റെ മക്കളായ റിനു മറിയം തോമസിനെയും റിയ ആന്‍ തോമസിനെയും വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചു. രണ്ട് പേരെയും പത്തനംതിട്ടയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. രാജ്യം...
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍നിന്ന് 5 ശതമാനത്തിലേക്ക് ഉയര്‍ത്തി. വായ്പ പരിധി ഉയര്‍ത്തണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് കേന്ദ്ര സര്‍ക്കാറിപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. നിബന്ധനകളോടെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. അരശതമാനം വരെ പരിധി ഉയര്‍ത്താന്‍ നിബന്ധനകളില്ല. മൂന്നരയില്‍നിന്ന് നാലരയിലേക്ക് ഉയര്‍ത്തണമെങ്കില്‍ കേന്ദ്രം മുന്നോട്ടുവച്ചിട്ടുള്ള പരിഷ്‌കരണങ്ങള്‍ വിവിധ മേഖലയില്‍ നടപ്പാക്കേണ്ടതാണ്. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണം, പൊതുവിതരണ...
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ ക്രൈം വാരിക പത്രാധിപര്‍ നന്ദകുമാറിനെ അറസ്റ്റു ചെയ്തു. എറണാകുളം സൈബര്‍ പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. യൂ ട്യൂബ്, ഫേസ്ബുക്ക് എന്നിവയടക്കമുളള സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷണത്തിനായി തൃക്കാക്കര സൈബര്‍ സ്‌റ്റേഷന് കൈമാറുകായിരുന്നു. തുടര്‍ന്ന് കേസെടുത്ത...
ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യയെ ഉയര്‍ന്ന തുക നല്‍കി ടാറ്റ ഏറ്റെടുക്കും. ടെന്‍ഡറില്‍ കൂടുതല്‍ തുക ഉയര്‍ത്തിയിരിക്കുന്നത് ടാറ്റയാണെന്നാണ് സൂചന. ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റുമാണ് എയര്‍ഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്. എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താല്‍പര്യപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയിരുന്നു. എയര്‍ ഇന്ത്യയ്ക്കായി യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍ അപ്സ് കമ്പനിയും രംഗത്തിറങ്ങിയെങ്കിലും...