33 C
Kochi
Saturday, May 4, 2024
Business

Business

business and financial news and information from keralam and national

പ്രകാശ് കുമാര്‍ കറുകച്ചാല്‍ കൊച്ചി:സംസ്ഥാനത്തെ വിവിധ കോടതികളിലെ ലോക്കറുകളില്‍ കോടിക്കണക്കിന് രൂപയുടെ അസാധുവായ നോട്ടുകെട്ടുകള്‍. തൊണ്ടിമുതലായും റെയിഡിലൂടെയും പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ നോട്ടുകള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കോടതിയും പോലീസും. ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നതില്‍ 90 ശതമാനവും 500ന്റെയും 1000ത്തിന്റെയും നോട്ടുകെട്ടുകളാണ്. കുഴല്‍പ്പണ വേട്ടയിലുടെ റവന്യു ഇന്റലിജെന്‍സും, പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും പിടികൂടിയ നോട്ടുകളാണ് വിവിധ കോടതി...
മുംബൈ: ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ സംശയാസ്പദമായ അക്കൗണ്ടുകള്‍ ബാങ്കുകള്‍ സസ്‌പെന്റ് ചെയ്തു. എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ കറന്റ് അക്കൗണ്ടുകളിലെ ഇടപാടുകള്‍ ബാങ്കുകള്‍ പരിശോധിക്കുകയാണ്. അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ബാങ്കുകള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സെബ്‌പെ, യുനോകോയിന്‍, കോയിന്‍സെക്യുര്‍, ബിടിസി എക്‌സ്ഇന്ത്യ തുടങ്ങിയ പത്ത് എക്‌സ്‌ചേഞ്ചുകളിലെ അക്കൗണ്ടുകളിലാണ്...
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസുകളെത്തുടര്‍ന്ന് വിചാരണ നടപടികളില്‍നിന്ന് രക്ഷപെടാന്‍ രാജ്യംവിട്ടത് 31 പേരെന്ന് സര്‍ക്കാര്‍. വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ചോദ്യത്തിന് മറുപടിയായി ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടെയും അന്വേഷണം നേരിടുന്ന നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്സിയും അടക്കമുള്ളവര്‍ രാജ്യംവിട്ട 31 പേരുടെ പട്ടികയില്‍...
-എസ്. ശ്രീജിത്ത്- വേണ്ട വിധത്തിലുള്ള മുന്നൊരുക്കമോ പഠനമോ നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത് എന്നതിനുള്ള തെളിവാണ് അടിക്കടി വ്യവസ്ഥകളില്‍ വരുന്ന മാറ്റം.നോട്ട് നിരോധനം പ്രഖ്യാപിച്ച് 40 ദിവസത്തിനുള്ളില്‍ 60 തവണയാണ് വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തത്. പിന്‍വലിക്കലിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് നോട്ട് മാറുവാനും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുവാനും ഡിസംബര്‍ 31 വരെ സമയമുണ്ട്...
കേന്ദൃ സർക്കാരിൻറെ നോട്ട് പിൻവലിക്ക‌ൽ മൂലം  പെ ടി എം എന്ന ഓൺലൈൻ മണി ട്രാൻസഫർ കന്പനിക്ക് ഇപ്പോൾ ദിനം പ്രതി 50ലക്ഷം ഇടപാടുകൾ നടക്കുന്നുണ്ട്, ഉടൻ തന്നെ ഇരുപതിനാലായിരം കോടിയുടെ  വളർച്ച നേടുമെന്നുമാണ് കരുതുന്നത് മൊബൈൽ പേമെൻറ് പ്ളാറ്റഫോം ആയ പെ ടി എം പ്രതി ദിനം അരക്കോടി ഇടപാടുകൾ എന്ന നേട്ടം കൈവരിച്ചു...
പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഗുണ നിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്തോടെ ആറ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിക്കാന്‍ നേപ്പാള്‍ പതഞ്ജലിയോട് ആവശ്യപ്പെട്ടു. നേപ്പാള്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഇവ പരാജയപ്പെട്ടു എന്ന് അറിയിച്ചു. ഉത്തരാഖണ്ഡില്‍ ഉല്‍പ്പാദിപ്പിച്ച ആറ് ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരം തീരെയില്ലാത്തതാണെന്നാണ് കണ്ടെത്തിയത്. വിവിധ ഷോപ്പുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു പരിശോധന. ഈ മരുന്നുകള്‍ നേപ്പാളിലെ മെഡിക്കല്‍ നിയമങ്ങള്‍...
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമ റോയ് ഡാനിയേലും ഭാര്യയും പൊലീസില്‍ കീഴടങ്ങിയതായി വിവരം. പത്തനംതിട്ട എസ്പി ഓഫിസിലെത്തിയാണ് ഇരുവരും കീഴടങ്ങിയതെന്നാണ് സൂചന. ഡല്‍ഹിയില്‍ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സ്ഥാപന ഉടമ റോയ് ഡാനിയേലിന്റെ മക്കളായ റിനു മറിയം തോമസിനെയും റിയ ആന്‍ തോമസിനെയും വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചു. രണ്ട് പേരെയും പത്തനംതിട്ടയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. രാജ്യം...
ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ് ഇപ്പോള്‍. വെള്ളിയാഴ്ച കേന്ദ്ര സ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് സമ്പദ് മേഖലയുടെ ദുര്‍ബലാവസ്ഥ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട്. 2018-19ല്‍ ഇതേ വേളയില്‍ 7.1 ശതമാനം വളര്‍ച്ച കൈവരിച്ച ഘട്ടത്തില്‍ നിന്നാണ് ജി.ഡി.പിയില്‍...
ന്യൂഡല്‍ഹി: സ്വകാര്യ ട്രെയിനുകള്‍ക്ക് യാത്രാ നിരക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനാണ് നിരക്ക് നിശ്ചയിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരം നല്‍കുന്നത്. സ്വകാര്യ ട്രെയിന്‍ സര്‍വീസ് നടത്തുന്നവര്‍ക്ക് അവരുടെ രീതിയില്‍ നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം നല്‍കും. എന്നാല്‍, ഇതേ റൂട്ടുകളില്‍ എസി ബസുകളും വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ടെന്ന് അവര്‍ ഓര്‍ക്കണമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍...
തൃശൂര്‍: മലയാളികളുടെ സ്വന്തം ബാങ്കുകളിലൊന്നായ കാത്തലിക് സിറിയന്‍ ബാങ്കിനെ (സിഎസ്ബി) വിഴുങ്ങാന്‍ ഫെയര്‍ഫാക്‌സ് എന്ന കനേഡിയന്‍ കുത്തക കമ്പനി രംഗത്ത്. നിലവില്‍ സിഎസ്ബിയില്‍ 15 ശതമാനം വോട്ടിംഗ് റൈറ്റുള്ള ഫെയര്‍ഫാക്‌സ് 51 ശതമാനം ഷെയറും സ്വന്തമാക്കാന്‍ കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് (ആര്‍ബിഐ) ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലുമായി കൂടിക്കാഴ്ച നടത്തി. ഫെയര്‍ഫാക്‌സ് സ്ഥാപകനും ചെയര്‍മാനുമായ...